Posted On
date_range Updated On
date_range കണ്ണൂരിൽ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കണ്ണൂർ കരിയാട് പുതിയ റോഡിൽ കിഴക്കേടത്ത് മീത്തൽ സലീഖ് ആണ് മരിച്ചത്. 24 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയി.
ജൂൈല 13ന് മരിച്ച സലീഖിന് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞമാസം മുമ്പ് അഹമ്മദാബാദിൽനിന്നെത്തി ക്വാറൻറീൻ കാലയളവിന് ശേഷവും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പെരിങ്ങത്തൂര്‍ ജുമ മസ്ജിദില്‍ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.