കണ്ണൂർ: ജില്ലയില്‍ ഗള്‍ഫില്‍ നിന്നെത്തിയ ഒരാള്‍ക്കു കൂടി ഞായറാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചു. മാര്‍ച്ച് 22ന് അബൂദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കുന്നോത്തുപറമ്പ് ചെണ്ടയാട് സ്വദേശിയായ 29കാരനാണ് പുതുതായി രോഗം കണ് ടെത്തിയത്.
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തെ ഏപ്രില്‍ 17ന് തലശ്ശേരി ജനറല്‍ ആശുപത്രിയി ല്‍ നിന്ന് സ്രവ പരിശോധനക്ക് വിധേയനാക്കിയിരുന്നു. ഇതോടെ കണ്ണൂർ ജില്ലയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 88 ആയി. ഇതില്‍ 42 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരിൽ മൂന്നുപേർ ഞായറാഴ്ച തലശ്ശേരി ജനറല്‍ ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങി.
നിലവില്‍ 5987 പേര് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരില്‍ 47 പേര് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും ആറുപേര്‍ ജില്ല ആശുപത്രിയിലും എട്ടുപേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 45 പേര് കൊവിഡ് ട്രീറ്റ്മെൻറ് സെന്ററിലും 5881 പേര് വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.
ഇതുവരെ ജില്ലയില്‍നിന്ന് 2088 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 1760 എണ്ണത്തിൻെറ ഫലം ലഭ്യമായി. ഇതില്‍ 1628 എണ്ണം നെഗറ്റീവ് ആണ്. 328 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.