Posted On
date_range Updated On
date_range സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് വെണ്ണല സ്വദേശി
കൊച്ചി: സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെണ്ണല അര്‍ക്കക്കടവ് വക്കത്ത് വീട്ടിൽ മുഹമ്മദുകുട്ടി ആണ് മരിച്ചത്. 73 വയസായിരുന്നു. കോവിഡ് മൂലമാണ് മരണെമന്ന് സ്ഥിരീകരിക്കുന്നതിനായി ഇദ്ദേഹത്തിെൻറ സ്രവം ആലപ്പുഴ എൻ.ഐ.വി ലാബിലേക്കയച്ചു.
കടുത്ത പ്രമേഹരോഗിയായിരുന്ന ഇദ്ദേഹത്തിെൻറ വൃക്കകളും തകരാറിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇടപ്പള്ളി എം.എ.ജെ ആശുപത്രിയില്‍ നിന്ന് മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.