ന്യൂഡൽഹി: കേരളത്തിന് പ്രളയസഹായമായി ഒരു മാസത്തെ റേഷൻ വിഹിതം സൗജന്യമായി നൽകുമെന്ന് കേന്ദ്രം. കേരളം ആവശ്യപ്പെടുന്നത് 1.18 ലക്ഷം ടണ്ണാണ്. ഇതിൽ അനുവദിച്ച 89,540 ടണ്ണിന് വില ഇൗടാക്കില്ല. പ്രളയക്കെടുതിക്കുള്ള കേന്ദ്രസഹായത്തിെൻറ ഗണത്തിൽ ഇൗ സൗജന്യം ഉൾപ്പെടുത്തും. കൂടുതൽ അരി ആവശ്യമുണ്ടെങ്കിൽ കുറഞ്ഞ താങ്ങുവിലക്ക് അനുവദിക്കുമെന്നും കേന്ദ്രം വിശദീകരിച്ചു.
പ്രളയക്കെടുതി േദശീയദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന നിലപാടിന് പിന്നാലെ സംസ്ഥാനത്തിന് സൗജന്യനിരക്കിൽ അരി അനുവദിക്കാനാകില്ലെന്നും കേന്ദ്ര ഭക്ഷ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതേതുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും കേന്ദ്രവുമായി ബന്ധപ്പെട്ടപ്പോഴാണ് പുതിയ തീരുമാനം.
പ്രളയം കണക്കിലെടുത്ത് കേന്ദ്രം അനുവദിക്കുന്ന 89,540 മെട്രിക് ടണ്‍ അരിക്ക് 233 കോടി രൂപ നൽകണമെന്നാണ് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരുന്നത്. 30 ദിവസത്തെ ഇടവേളയും നല്‍കി. ഈ പണം പിന്നീട് നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസം ഉള്‍പ്പെടെ മറ്റു കേന്ദ്രവിഹിതങ്ങളില്‍ കുറവുവരുത്തുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
പ്രളയദുരിതം കണക്കിലെടുത്ത് േതാട്ടം െതാഴിലാളികൾക്ക് 15 കിലോ വീതം സൗജന്യ റേഷൻ നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര ഉത്തരവ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.