പത്തനംതിട്ട: പ്രളയ ദുരിതത്തിെൻറ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് അടുത്ത ഒരു മാസം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തേണ്ട പ്രവര്‍ത്തനം സംബന്ധിച്ച് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ. പത്തനംതിട്ട ജില്ലയിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
ആരോഗ്യവകുപ്പിലെ ജീവനക്കാരെ മാത്രം ഉപയോഗിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനം നടത്താനാവില്ല.
ആരോഗ്യവകുപ്പിെൻറ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതോടൊപ്പം ജില്ലയിലെ 515 ക്യാമ്പുകളിലും ആരോഗ്യരക്ഷ പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. ഇതിനായി മെഡിക്കല്‍ കോളജിലെ പി.ജി വിദ്യാര്‍ഥികളുടെയും നഴ്സിങ് വിദ്യാര്‍ഥികളുടെയും സേവനംകൂടി ഉപയോഗപ്പെടുത്തും.
വിവിധ സ്വകാര്യ ആശുപത്രികള്‍ മെഡിക്കല്‍ സംഘത്തെ വിട്ടുനല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള മെഡിക്കല്‍ സംഘത്തിെൻറ ഏകോപനം അനിവാര്യമായതിനാല്‍ ജില്ല മെഡിക്കല്‍ ഓഫിസ് കേന്ദ്രീകരിച്ച് കണ്ട്രോള് റൂം തുറക്കും. മരുന്ന് ദൗർലഭ്യം ഉണ്ടാകാതിരിക്കാന്‍ കേരള മെഡിക്കല്‍ സര്‍വിസ് കോര്പറേഷന് അവശ്യമരുന്നുകള്‍ അധികമായി ശേഖരിക്കും. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലെയും ആരോഗ്യ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.
ജില്ലയിലെ എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും ഉടന്‍ തുറന്നുപ്രവര്‍ത്തിക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.