സൂചനാ ചിത്രം
Posted On
date_range Updated On
date_range വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
മാനന്തവാടി: വയനാട് മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ചിലെ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിൽ കടുവയുടെ ആക്രമണം. പുതുശ്ശേരി വെള്ളാരംകുന്ന് ഭാഗത്താണ് കടുവയിറങ്ങിയത്. പ്രദേശവാസിയായ സാലു പള്ളിപ്പുറത്തിന് ആക്രമണത്തിൽ പരിക്കേറ്റു. ഇയാളുടെ കാലിനാണ് മുറിവ്.
രാവിലെ പത്ത് മണിയോടെ പ്രദേശവാസിയായ നടുപ്പറമ്പില്‍ ലിസിയാണ് വാഴത്തോട്ടത്തിന് സമീപം ആദ്യം കടുവയെ കണ്ടത്. തുടര്‍ന്ന് ആലക്കല്‍ ജോമോന്റെ വയലിലും കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. വെള്ളമുണ്ടയില്‍ നിന്നുള്ള വനപാലക സംഘമടക്കമുള്ളവര്‍ സ്ഥലത്ത് തിരച്ചില്‍ നടത്തുന്നു. പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.