താറാവിനെ തീറ്റുന്നതിനിടയിൽ വള്ളത്തിൽ നിന്ന്​ വീണും കർഷകൻ മരിച്ചു

മാന്നാർ: താറാവു കർഷകൻ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽമരിച്ചു. ചെന്നിത്തല - തൃപ്പെരുന്തുറ ഒന്നാം വാർഡിൽ തൂവൻതറയിൽ വീട്ടിൽ മാത്യൂ (ബാബു - 62 )വാണ്​ മരിച്ചത്​. ചൊവ്വാഴ്ച പകൽ 3.30നാണ് സംഭവം. അപ്പർകുട്ടനാടൻ പുഞ്ച പാടശേഖരമായ ചെന്നിത്തല പുഞ്ചയിൽ വള്ളത്തിൽ സഞ്ചരിച്ച് താറവുകളെ തീറ്റുന്നതിനിടെയാണ് വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ടത്​. ഫയർഫോഴ്സ് എത്തി ദീർഘനേരം തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ലീലാമ്മ. മക്കൾ: മനു, മഞ്ജു. മരുമക്കൾ: ഷൈനി, സാജൻ. സംസ്ക്കാരം പിന്നീട് . മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ. മാന്നാർ പൊലീസ്​ മേൽനടപടികൾ സ്വീകരിച്ചു.

Tags:    
News Summary - One death in alapuzha-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.