പെരിന്തൽമണ്ണ: ഒരുകോടി രൂപയുടെ നിരോധിത കറൻസിയുമായി പെരിന്തൽമണ്ണയിൽ മൂന്നംഗ സംഘം പിടിയിലായി. സർക്കാർ നിരോധിച്ച പഴയ 500, 1000 രൂപയുടെ ശേഖരവുമായാണ് സംഘം പിടിയിലായത്. പെരിന്തൽമണ്ണ മനഴി ബസ്സ്റ്റാൻഡിന് സപീപത്തുനിന്ന് ശനിയാഴ്ച രാത്രിയാണ് പ്രതികൾ പ്രത്യേക അന്വേഷണ സംഘത്തിെൻറ വലയിലായത്. പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശി കണ്ണംതൊടി കുഞ്ഞിമൊയ്തീൻ (44), േതക്കിൻകോട് പത്തത്ത് മുഹമ്മദ് റംഷാദ് (28), പട്ടിക്കാട് തെക്കുംപുറത്ത് നിസാം (27) എന്നിവരാണ് പിടിയിലായത്.
സംഘത്തിൽനിന്ന് ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് പെരിന്തൽമണ്ണയിൽനിന്ന് നിരോധിത കറൻസിയുടെ ശേഖരം പിടികൂടുന്നത്. മൂന്ന് കോടിയുടെ കറൻസിയുമായി അഞ്ച് േപരാണ് മുമ്പ് പിടിയിലായത്. തൂത വീട്ടിക്കാട് സ്വദേശിയുെടതാണ് പിടികൂടിയ പണമെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മലപ്പുറം, പാണ്ടിക്കാട്, കോട്ടക്കൽ, വേങ്ങര, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ഇടനിലക്കാരുണ്ട്. ജില്ലയിലെ കുഴൽപ്പണ ഇടപാടുകാരുമായി സംഘത്തിന് ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.
പ്രേത്യക അന്വേഷണ സംഘത്തലവൻ പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ, സി.െഎ സാജു കെ. എബ്രഹാം, പെരിന്തൽമണ്ണ എസ്.െഎ െക.സി. സുരേന്ദ്രൻ, പ്രേത്യക അന്വേഷണ സംഘത്തിലെ സി.പി. മുരളി, പി.എൻ. മോഹനകൃഷ്ണൻ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ് കുമാർ, ദിനേശ്, വിനോജ്, അനീഷ്, അജീഷ്, വിപിൻ, പ്രദീപ്, ജയൻ, സുരേഷ്, നെവിൽ പാസ്കൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.