പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് മുന്നിൽ കണ്ട് അധിക ട്രെയിൻ സർവീസുകളുമായി ദക്ഷിണ റെയിൽവേ. മൂന്ന് പുതിയ ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. യാത്രക്കാർക്ക് ടിക്കറ്റുകൾ നിലവിൽ ലഭ്യമാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
1. മംഗളൂരു സെന്‍ട്രല്‍– തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 06010): സെപ്റ്റംബര്‍ രണ്ട്, ചൊവ്വാഴ്ച വൈകിട്ട് 7.30ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും.
2. തിരുവനന്തപുരം നോര്‍ത്ത്– ഉധ്ന ജംക്‌ഷൻ വണ്‍വേ എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 06137): സെപ്റ്റംബർ ഒന്നിന് രാവിലെ 9.30ന് തിരുവനന്തപുരം നോര്‍ത്തിൽ നിന്നു പുറപ്പെടും. രണ്ടിന് രാത്രി 11.45ന് ഉധ്ന ജംക്ഷനിൽ എത്തിച്ചേരും.
3. വില്ലുപുരം ജംക്‌ഷൻ– ഉധ്ന ജംഗ്ഷൻ എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 06159): സെപ്റ്റംബര്‍ ഒന്ന്, തിങ്കളാഴ്ച രാവിലെ 10.30ന് വില്ലുപുരം ജംക്‌ഷനിൽ നിന്ന് പുറപ്പെട്ട് പാലക്കാട് വഴി ചൊവ്വാഴ്ച രാവിലെ 5.30ന് ഉധ്ന ജംക്‌ഷനിൽ എത്തും.
സ്പെഷൽ ട്രെയിൻ നമ്പർ 06127 ചെന്നൈ സെൻട്രൽ–തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് ഞായറാഴ്ച ഉച്ചക്ക് 12.45ന് പുറപ്പെട്ടു. തിങ്കളാഴ്ച രാവിലെ 7.15ന് തിരുവനന്തപുരം നോര്‍ത്തിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.