തിരുവനന്തപുരം: സ്കൂളുകളുടെ ഒാണാവധി വെട്ടിക്കുറെച്ചന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ. തിങ്കളാഴ്ച പൊലീസ് സൈബർ സെല്ലിൽ പരാതി നൽകുമെന്ന് ഡി.പി.െഎ കെ.വി. മോഹൻകുമാർ അറിയിച്ചു.
മഴക്കെടുതികാരണം അവധി കൊടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒാണത്തിന് 24, 25, 26 തീയതികളിൽ മാത്രമേ അവധി ഉണ്ടായിരിക്കൂവെന്നാണ് ഡി.പി.െഎയുടെ പേരിൽ വാട്സ്ആപ്പിലും േഫസ്ബുക്കിലും പ്രചാരണം തുടങ്ങിയത്. ഒാണാവധിയിൽ മാറ്റമില്ലെന്ന് ഡി.പി.െഎ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.