ഓണക്കിറ്റ് വിതരണം 18 മുതൽ; 14 അവശ്യസാധനങ്ങൾ ലഭിക്കും

തിരുവനന്തപുരം: ഓണക്കാലത്ത് മഞ്ഞകാർഡുകാർക്കും( എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം ചെയ്യും. ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കുന്ന കിറ്റ് വിതരണം സെപ്റ്റംബർ നാലിന് അവസാനിക്കും. ഇതിനായി 42.83 കോടി രൂപ അനുവദിച്ചു.

5,92,657 മഞ്ഞകാർഡുകാർക്കും 10,634 ക്ഷേമ കിറ്റുകളുമടക്കം 6,03,291 കിറ്റുകളാണ് വിതരണം ചെയ്യുക

തുണി സഞ്ചിയും 14 അവശ്യസാധനങ്ങളുമടങ്ങിയ ഒരു കിറ്റിന് കയറ്റിറക്ക് കൂലി, ട്രാൻപോർട്ടേഷൻ ചാർജ് അടക്കം ഏകദേശം 710 രൂപയാണ് ചെലവ് കണക്കാക്കുന്നത്. സപ്ലൈകോ ഔട്ട് ലെറ്റുകളിൽ പാക്ക് ചെയ്ത സാധനങ്ങൾ റേഷൻ കടകളിലെത്തിക്കുകയും വ്യാപാരികൾ വഴി കാർഡുടമകൾക്ക് നൽകാനുമാണ് തീരുമാനം.

ഓണക്കിറ്റിലുള്ള സാധനങ്ങളും അളവും

1. പഞ്ചസാര ഒരു കി.ഗ്രാം

2. ഉപ്പ് ഒരു കിലോഗ്രാം

3. വെളിച്ചെണ്ണ 500 മി. ലിറ്റർ

4. തുവരപരിപ്പ് 250 ഗ്രാം

5. ചെറുപയർ പരിപ്പ് 250 ഗ്രാം

6. വൻപയർ 250 ഗ്രാം

7. ശബരി തേയില 250 ഗ്രാം

8. പായസം മിക്സ് 200 ഗ്രാം

9. മല്ലിപ്പൊടി 100 ഗ്രാം

10. മഞ്ഞൾപൊടി 100 ഗ്രാം

11. സാമ്പാർ പൊടി 100 ഗ്രാം

12. മുളക് പൊടി 100 ഗ്രാം

13. നെയ്യ് (മിൽമ) 50 മില്ലി ലിറ്റർ

14. കശുവണ്ടി 50 ഗ്രാം

ഓണത്തിന്​ റേഷൻകട വഴി കൂടുതൽ അരി -മന്ത്രി

ആ​ല​പ്പു​ഴ: പൊ​തു​വി​പ​ണി​യി​ലെ വി​ല​വ​ർ​ധ​ന​ പി​ടി​ച്ചു​നി​ർ​ത്താ​ൻ ഓ​ണ​ത്തി​ന്​ മു​ന്നോ​ടി​യാ​യി റേ​ഷ​ൻ​ക​ട​ക​ളി​ലൂ​ടെ കൂ​ടു​ത​ൽ അ​രി വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ സി​വി​ൽ സ​പ്ലൈ​സ്​ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. 32 ല​ക്ഷം വെ​ള്ള​ക്കാ​ർ​ഡ്​ ഉ​ട​മ​ക​ൾ​ക്ക്​ 15 കി​ലോ അ​രി 10.90 രൂ​പ നി​ര​ക്കി​ലും നീ​ല​ക്കാ​ർ​ഡി​ന്​ നി​ല​വി​ൽ ല​ഭി​ക്കു​ന്ന അ​രി​ക്ക്​ പു​റ​മേ 10 കി​ലോ​യും ന​ൽ​കും. ചു​വ​ന്ന കാ​ർ​ഡി​ന്​ കാ​ർ​ഡ്​ ഒ​ന്നി​ന്​ അ​ഞ്ചു​കി​ലോ അ​രി അ​ധി​കം ന​ൽ​കും. ജൂ​ലൈ​യി​ൽ മാ​ത്രം സ​പ്ലൈ​കോ​യി​ലൂ​ടെ​ 168 കോ​ടി​യു​ടെ വി​റ്റു​വ​ര​വു​ണ്ട്. 31 ല​ക്ഷം​പേ​ർ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി.

വെ​ളി​ച്ചെ​ണ്ണ​യു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം പാ​ലി​ച്ചു. മാ​ർ​ക്ക​റ്റി​ൽ 529 രൂ​പ​ക്ക്​ കി​ട്ടു​ന്ന വെ​ളി​ച്ചെ​ണ്ണ 349 രൂ​പ​ക്ക്​ ന​ൽ​കി​ത്തു​ട​ങ്ങി. ഓ​ണം അ​ടു​ക്കു​മ്പോ​ൾ വെ​ളി​ച്ചെ​ണ്ണ​ക്ക്​ ഇ​നി​യും വി​ല​കു​റ​യു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

Tags:    
News Summary - Onam food kit distribution from 18th Aug

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.