ഓണത്തിന് 2000 കാർഷിക ചന്തകൾ; കർഷരുടെ മുഴുവൻ കുടിശികയും നൽകും

തിരുവനന്തപുരം: ഓണസമൃദ്ധി 2020 നാടൻ പഴം പച്ചക്കറി വിപണികൾ 27 മുതൽ 30 വരെ. സംസ്ഥാനത്ത് 2000 കാർഷിക ചന്തകൾ തുടങ്ങുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. കൃഷിവകുപ്പ് – 1350 വിപണികൾ, വി.എഫ്.പി.സി.കെ – 150, ഹോർട്ടികോർപ്പ് – 500 എന്നിങ്ങനെയാണ് ചന്തകൾ.

പ്രാദേശിക കർഷകരിൽ നിന്നും വിപണി വിലയേക്കാൾ 10 അധികവില നൽകി സംഭരിക്കും. പഴം–പച്ചക്കറികൾ 30 കുറഞ്ഞ വിലക്ക്​ ഉപഭോകതാക്കൾക്ക് ലഭിക്കും. കൃഷി സമ്പ്രദായത്തിലൂടെ ഉത്പാദിപ്പിച്ച ജി.എ.പി സർട്ടിഫൈഡ് ഉത്പന്നങ്ങൾ 20 അധിക വില നൽകി സംഭരിക്കും. അത് 10 ശതമാനം വിലക്കുറവിൽ ജനങ്ങൾക്ക് നൽകും. വിപണിയിൽ 100 രൂപയുടെയും 150 രൂപയുടെയും കിറ്റുകളും വിതരണം ചെയ്യും.

വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം 26ന് പാളയത്തെ ഹോർട്ടികോർപ്പ് വിപണിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവ്വഹിക്കും. മന്ത്രി കടകംപളളി സുരേന്ദ്രൻ ആദ്യ വിൽപന നടത്തും. മന്ത്രി വി.എസ്. സുനിൽകുമാറി​െൻറ ധ്യക്ഷത വഹിക്കും.

ഇടുക്കി, വട്ടവട–കാന്തല്ലൂർ നിന്നുളള പച്ചക്കറികൾ, മറയൂർ ശർക്കര, കാന്തല്ലൂർ, വെളുത്തുളളി, കൃഷിവകുപ്പ് ഫാമി​െൻറ ഉത്പന്നങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ എന്നിവയും വിപണികളിൽ ലഭ്യമായിരിക്കും. ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ വഴി ഓൺലൈനായും പച്ചക്കറി ഉപഭോക്താക്കൾക്ക് എത്തിക്കും.

ഹോർട്ടികോർപ്പ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ സ്വിഗ്ഗി, സൊമാറ്റോ, എ.എം.നീഡ്സ് എന്നീ ഏജൻസികളുമായി സഹകരിച്ച് കട്ട് വെജിറ്റബിൾസും, പച്ചക്കറികളും ഓൺലൈനായി ഡെലിവറി ചെയ്യും.

ജി.എ.പി ഉത്പന്നങ്ങൾ, പ്രാദേശിക പച്ചക്കറികൾ, ഇതര സംസ്ഥാനങ്ങളിലെ പച്ചക്കറികൾ എന്നിവയ്ക്ക് പ്രത്യേകം ബോർഡുകൾ വിപണികളിൽ സ്ഥാപിച്ചിട്ടുണ്ടാകും.

പൂർണ്ണമായും കോവിഡ് േപ്രാട്ടോക്കോളും ഗ്രീൻ േപ്രാട്ടോക്കോളും പാലിച്ചുകൊണ്ടായിരിക്കും വിപണികൾ പ്രവർത്തിക്കുന്നത്.

കൃഷിവകുപ്പി​െൻറ ഇക്കോഷോപ്പുകൾ, എ–േഗ്രഡ് വിപണികൾ, ആഴ്ചച്ചന്തകൾ, ബ്ലോക്ക് ലെവൽ ഫെഡറേറ്റഡ് ഓർഗനൈസേഷൻ, ക്ലസ്റ്റർ വിപണികൾ, അേഗ്രാ സർവ്വീസ് സെൻ്ററുകൾ എന്നിവയുടെ നേതൃത്വത്തിലാണ് കൃഷിവകുപ്പ് വിപണികൾ സംഘടിപ്പിക്കുന്നത്.

സുഭിക്ഷകേരളം–സംയോജിത ഭക്ഷ്യസുരക്ഷ, പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പിെൻ്റ ജീവനി വിപണികൾ സംസ്ഥാനത്ത് പുതുസംവിധാനമായി വരികയാണ്. 2020 ജനുവരി ഒന്നു മുതൽ 2021 ഏപ്രിൽ 15 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനാണ് ജീവനി നമ്മുടെ കൃഷി– നമ്മുടെ ആരോഗ്യം. എല്ലാ വീട്ടിലും പച്ചക്കറി കൃഷി ചെയ്യുക, പോഷകത്തളിക അടിസ്ഥാനമാക്കി അേഗ്രാ ഇക്കോളജിക്കൽ സോൺ അടിസ്ഥാനത്തിൽ പച്ചക്കറി കൃഷി വ്യാപകമാക്കുകയാണ് പദ്ധതി ലക്ഷ്യം.

ഹോർട്ടികോർപ്പ് ഔട്ട്ലെറ്റുകളുടെ ഉദ്ഘാടനം

പ്രാദേശിക കർഷകരിൽ നിന്നും പഴം–പച്ചക്കറികൾ സംഭരിച്ച് പൊതുജനങ്ങൾക്ക് ന്യായവിലയിൽ ലഭ്യമാക്കുന്ന കൃഷിവകുപ്പി​െൻറ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഹോർട്ടികോർപ്പ്. ആവശ്യമായ സമയങ്ങളിൽ സംസ്ഥാനത്ത് ഉത്പാദനം ഇല്ലാത്ത പച്ചക്കറി ഇനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഹോർട്ടികോർപ്പ് എത്തിക്കാറുണ്ട്. നിലവിൽ 353 ഔട്ട്ലെറ്റുകളാണ് ഹോർട്ടികോർപ്പിനുളളത്.

മലബാർ മേഖലയിൽ ഹോർട്ടികോർപ്പ് ഔട്ട്ലെറ്റുകൾ പൊതുവേ കുറവാണ്. എന്നാൽ ധാരാളം പച്ചക്കറി ഉത്പാദനം ഉളള മേഖലയാണ് വടക്കൻജില്ലകൾ. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഹോർട്ടികോർപ്പി​െൻറ കൂടുതൽ ഔട്ട്ലെറ്റുകൾ വടക്കൻ ജില്ലകളിൽ തുടങ്ങുന്നതിനാണ് സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ അഞ്ച് ഔട്ട്ലെറ്റുകൾ കോഴിക്കോട് ജില്ലയിൽ 26ന് ആരംഭിക്കും. കോഴിക്കോട്ട് എ. പ്രദീപ്കുമാർ എം.എൽ.എ, പേരാമ്പ്രയിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ, നരിക്കുനിയിൽ കാരാട്ട് റസാക്ക് എം.എൽ.എ, വില്ല്യാപ്പളളിയിൽ പാറയ്ക്കൽ അബ്ദുളള എം.എൽ.എ, തണ്ണീർപന്തലിൽ പാറയ്ക്കൽ അബ്ദുളള എം.എൽ.എ എന്നിവർ ഉദ്ഘാടനം ചെയ്യും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.