Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു
മാനന്തവാടി: ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു. മാനന്തവാടി മൈസൂർ റോഡ് ഡി.എം. കോൺവെന്‍റിന് സമീപം ചന്ദ്രത്തിൽ പരേതരായ ജേക്കബ്ബിന്‍റെയും മേരിയുടെയും മകൻ പോൾസി ജേക്കബ്ബ് (66) ആണ് മരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഒ.ആർ. കേളു എം.എൽ.എയോടും പ്രദേശ വാസികളോടുമൊപ്പം സംസാരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.
ഉടൻ എം.എൽ.എയുടെ വാഹനത്തിൽ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: ആൻസി പോൾ (തേക്കനാൽ കുടുംബാംഗം), മക്കൾ: ക്രിസ് പോൾ, പരേതനായ ടോണി പോൾ. മരുമകൾ: സുനിഷ ജേക്കബ്ബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.