കോഴിക്കോട്: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായി നടന്ന പരിശോധനയിൽ രാസവസ്തു കലർത്തിയതും പഴകിയതുമായ മത ്സ്യം പിടികൂടി. പാലക്കാട് വാളയാർ അതിർത്തിയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ കേരളത്തിലേക്ക് വിൽ പ്പനക്ക് കൊണ്ടുവന്ന 3500 കിലോ പഴകിയ മീൻ പിടികൂടി നശിപ്പിച്ചു. ഒഡിഷയിൽനിന്ന് ചാവക്കാട്ടേക്കാണ് മീൻ കൊണ്ടു വന്നത്. വേളൂരി എന്ന ഇനം മത്സ്യമാണ് പിടികൂടിയത്. ചൊവ്വാഴ്ച പത്തരയോടെ വാളയാറിൽ എത്തിയ വണ്ടി പരിശോധിച്ചപ്പോൾ ത െർമോകോൾ പാക്കറ്റുകളിലായി കൊണ്ടുവന്ന മീൻ പുഴു അരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വണ്ടിയുടെ 200 മീറ്ററോളം ചുറ് റളവിൽ ദുർഗന്ധം വമിച്ചിരുന്നു.
ഭക്ഷ്യസുരക്ഷ വിഭാഗം മീൻ പിടികൂടി പുതുശ്ശേരി പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ സ ഹായത്തോടെ നശിപ്പിച്ചു. ലോറിയിൽ തമിഴ്നാട് സ്വദേശിയായ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ചാവക്കാെട്ട ത്രീ-വൺ-ത്രി എന്ന കമ്പനിക്കുവേണ്ടിയാണ് മീൻ കൊണ്ടുവന്നതെന്നാണ് ഡ്രൈവർ നൽകിയ മൊഴി.
ഒഡിഷയിൽനിന്ന് മീൻ എടുത്തതിെൻറ ബില്ലും ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. ചാവക്കാെട്ട കമ്പനി ഉടമകളെ ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
മലപ്പുറം ജില്ല അതിർത്തിയായ കോട്ടക്കടവിൽ ഗോവയിൽനിന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്ന 3.69 ടൺ ചൂര (സൂത) മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ട് പിടികൂടി നശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് മൂേന്നാടെയായിരുന്നു സംഭവം. െഡപ്യൂട്ടി കലക്ടർ ഇ. അനിതകുമാരി, ലാൻറ് റിക്കവറി തഹസിൽദാർ ഷെറീന എന്നിവരുടെ നേതൃത്വത്തലൈ റവന്യൂ സംഘമാണ് ഇൻസുലേറ്റഡ് വാൻ പിടികൂടിയത്. വാഹന ഉടമക്കെതിരെ കേസെടുത്തു. ഐസ് പാക്ക് ചെയ്ത നിരവധി പെട്ടികളിലായിരുന്നു കാഴ്ചയിൽ കേട് പാടുകളൊന്നുമില്ലാതിരുന്ന മത്സ്യം കടത്തിയത്.
പിടിച്ചെടുത്ത മത്സ്യത്തിന് രാസവസ്തുവിെൻറ രൂക്ഷഗന്ധവുമുണ്ടായിരുന്നു. ഇത് പിന്നീട് ചാലിയം ഫിഷ് ലാൻഡിങ് സെൻററിന് സമീപം വലിയ കുഴിയെടുത്ത് മൂടി. ഗോവയിൽനിന്ന് വന്ന മലിനമത്സ്യം ചാലിയത്ത് കുഴിച്ചുമൂടാനുള്ള ശ്രമം പ്രാദേശിക മത്സ്യത്തൊഴിലാളികൾ ആദ്യം തടഞ്ഞെങ്കിലും ഫറോക്ക് സി.ഐ കൃഷ്ണെൻറ നേതൃത്വത്തിൽ വൻ പൊലീസ് സംഘം എത്തി പ്രശ്‌ന പരിഹാരമുണ്ടാക്കി.
പരിസര മലിനീകരണമുണ്ടാക്കാത്ത വിധം മണ്ണുമാന്തിയന്ത്രത്തിെൻറ സഹായത്തോടെ വലിയ കുഴിയുണ്ടാക്കിയായിരുന്നു സംസ്കരണം. ചാലിയം തീരത്തുനിന്ന് പിടികൂടിയ മത്സ്യമെന്ന പ്രചാരണം നടത്തരുതെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.