Posted On
date_range Updated On
date_range ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
വൈത്തിരി: ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി ചെല്ലമ്മ(74)യാണ് മരിച്ചത്.
ദേശീയപാതയിൽ വൈത്തിരി കുന്നത്ത് പാലത്തിനടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ തൊഴിലുറപ്പു തൊഴിലാളിയായ ചെല്ലമ്മയെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ഇവരെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.