മരിച്ച ശ്രീധർ, ആഷിഷ്, ചഗല സുമൽ
നെടുമ്പാശ്ശേരി: ഇതര സംസ്ഥാന തൊഴിലാളിയെ തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ തള്ളി. കൂടെ താമസിച്ചിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിഷ സ്വദേശി ചോട്ടു എന്ന ശ്രീധറാണ് (24) മരിച്ചത്.ഒപ്പം താമസിച്ചിരുന്ന ഒഡിഷ സ്വദേശികളായ ചഗല സുമൽ (24), ആഷിഷ് ബഹുയി (26) എന്നിവരാണ് അറസ്റ്റിലായത്. ചെറിയ വാപ്പാലശ്ശേരിയിലെ കാർട്ടൺ കമ്പനിയിലെ ജീവനക്കാരാണ് മൂവരും. ശ്രീധറാണ് മറ്റ് രണ്ട് പേരെയും ജോലിക്കായി കൊണ്ടുവന്നത്.
കഴിഞ്ഞ ദിവസം മദ്യപിച്ച് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ചഗലയും ആഷിഷും ചേർന്ന് ഇരുമ്പ് വടികൊണ്ട് ശ്രീധറിെൻറ തലക്ക് അടിച്ചുകൊന്നു. പുതപ്പിൽ പൊതിഞ്ഞ് ട്രാക്കിൽ കൊണ്ടുെവച്ച മൃതദേഹം െട്രയിൻകയറി ഛിന്നഭിന്നമായി.കമ്പനിയിലെ മറ്റ് തൊഴിലാളികൾ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ പ്രതികളെ ഉടൻ പിടികൂടുകയായിരുന്നു.
രാത്രി 12ന് തങ്ങളോട് വഴക്കിട്ട് ഇറങ്ങിപ്പോയ ശ്രീധർ ട്രെയിൻ ഇടിച്ച് മരിച്ചെന്നാണ് ഇരുവരും മൊഴി നൽകിയത്. ട്രാക്കിൽനിന്ന് അൽപം മാറി പുതപ്പ് കിടന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതാണ് കൊലപാതകമാണെന്ന സംശയം ജനിപ്പിച്ചത്. പ്രതികളെ വ്യാഴാഴ്ച അങ്കമാലി കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.