കൊച്ചി: ഒാഖി ചുഴലിക്കാറ്റിൽ പെട്ട് ലക്ഷദ്വീപിൽ കുടുങ്ങിയ 207 പേർ തീരമണഞ്ഞു. 18 ബോട്ടുകളിലായാണ് തൊഴിലാളികൾ കൊച്ചി തോപ്പുംപടി ഹാർബറിൽ വന്നിറങ്ങിയത്. 27 മലയാളികളും മറ്റുള്ളവർ തമിഴ്നാട് സ്വദേശികളുമാണെന്ന് കരുതുന്നു. ഒമ്പതുപേർക്ക് പരിക്കുള്ളതിനാൽ അവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു ബോട്ടുകൾ ബേപ്പൂരിലാണ് ഇറങ്ങുക.
ഒാഖി ചുഴലിക്കാറ്റിൽ പെട്ട് ലക്ഷദ്വീപിലെത്തിയ തൊഴിലാളികൾ അവിടെ ആശുപത്രിയിലും ദുരിതാശ്വാസകേന്ദ്രങ്ങളിലുമായി കഴിയുകയായിരുന്നു. കടൽ ശാന്തമായതോടെ ആേരാഗ്യമുള്ളവരെ തീരത്തേക്ക് കയറ്റിവിടുകയാണ് ദ്വീപ് അധികൃതർ. സ്വന്തം ബോട്ടുകളിൽ തന്നെയാണ് ഇവർ തീരമണഞ്ഞത്. തിരികെ വരുന്നതിനിടെ നാലു മൃതദേഹങ്ങൾ കടലിൽ ഒഴുകി നടക്കുന്നത് കണ്ടതായും തൊഴിലാളികൾ അറിയിച്ചു.
അതേസമയം, കടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്. വ്യോമസേനയുടെ വിമാനം തിരുവനന്തപുരം പൊഴിയൂരിൽ നിന്ന് മത്സ്യത്തൊഴിലാളികളെയും കൂട്ടി തിരച്ചിലിൽ നടത്തി. അഞ്ച് മത്സ്യത്തൊഴിലാളികളാണ് സംഘത്തോടൊപ്പം തിരച്ചിലിനു പോയത്. മൂന്നു മണിക്കൂർ തിരയുമെന്നാണ് പറഞ്ഞതെന്നും രണ്ട് മണിക്കൂർ യാത്രയും ഒരു മണിക്കൂർ തിരച്ചിലുമാണ് ഫലത്തിൽ ഉണ്ടായതെന്നും തൊഴിലാളികൾ പറഞ്ഞു. ഹെലികോപ്റ്ററിൽ തിരഞ്ഞാൽ മൃതദേഹം കണ്ടെത്താമെന്നല്ലാതെ കരയിലെത്തിക്കാനാകില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. കപ്പലിൽ പോയാൽ മാത്രമേ മൃതദേഹം കരയിൽ എത്തിക്കാനാകൂ. ഹെലികോപ്റ്ററിൽ മൃതദേഹം കണ്ടെത്തി കരയിൽ വന്ന് തിരികെ ചെല്ലുേമ്പാഴേക്കും സ്ഥലം മാറിയിരിക്കുമെന്നും തൊഴിലാളികൾ പറയുന്നു.
എന്നാൽ, കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും ജീവന് നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ കരക്കെത്തിക്കുന്നതിനും പത്തുദിവസം കൂടി കടലിൽ തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. നാവിക, വ്യോമ, തീരസംരക്ഷണ സേനകളാണ് തിരച്ചിൽ നടത്തുന്നത്. ഉൾക്കടലിൽ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ഒഴുകിനടക്കുന്നതായി കണ്ടെന്ന മത്സ്യത്തൊഴിലാളികളുടെ െവളിപ്പെടുത്തലിനെതുടർന്നാണ് തീരുമാനം. മത്സ്യത്തൊഴിലാളികളെ കൂടുതലായി ഉൾപ്പെടുത്തിയാകും തിരച്ചിൽ. കൂടുതൽ കപ്പലുകളുടെ േസവനവും ലഭ്യമാക്കും.
അതിനിടെ ആലപ്പുഴ അർത്തുങ്കലിൽനിന്ന് ഒരുമൃതദേഹം കണ്ടെത്തി.ഇയാളെ തിരിഞ്ഞറിഞ്ഞിട്ടില്ല.ഇതോടെ മരിച്ചവരുടെ എണ്ണം 38 ആയി. തിരുവനന്തപുരം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ ശനിയാഴ്ച തിരിച്ചറിഞ്ഞു. അടിമലത്തുറ ഷിബു ഹൗസില്‍ ദേവദാസിെൻറ മകന് സേസിലൻറിനെയാണ് (58) തിരിച്ചറിഞ്ഞത്.
തിരച്ചിലിൽ തങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം പൊഴിയൂരിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ നെയ്യാറ്റിൻകരയിൽ റോഡ് ഉപരോധിച്ചതിനെ തുടർന്നാണ് ഇവരെ ഉൾപ്പെടുത്തി തിരച്ചിൽ ആരംഭിച്ചത്. വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ചുള്ള തിരച്ചില്‍ പത്തുദിവസം കൂടി തുടരണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം സേനാവിഭാഗങ്ങള്‍ക്കും കോസ്റ്റ്ഗാര്‍ഡിനും നേരത്തെ, അടിയന്തര സന്ദേശമയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.