അശ്ലീല ചാറ്റിങ്: കേച്ചേരി സ്വദേശി അറസ്റ്റിൽ

ചങ്ങരംകുളം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പരിചയപ്പെട്ട 14കാരിക്ക് അശ്ലീല സ​ന്ദേശങ്ങളയച്ച കേസിൽ കേച്ചേരി സ്വദേശിയെ അറസ്റ്റ് ചെയ്തു. കുന്നംകുളം കേച്ചേരി സ്വദേശി പറപ്പൂപറമ്പിൽ സബീഷിനെയാണ് (33) പോക്സോ ചുമത്തി ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ ബന്ധുക്കൾ ചൈൽഡ് ലൈന് പരാതി നൽകുകയായിരുന്നു. ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Obscene chatting Kecheri resident arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.