ബാലുശ്ശേരി: ഫ്രീലാന്‍സ് ഫോട്ടോ ഗ്രാഫര്‍ പാറക്കെട്ടില്‍ വീണുമരിച്ചു. പുത്തൂര്‍വട്ടം കിണറുള്ളതിൽ റിട്ട. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഭാസ്കരന്റെ മകന് രാഹുല്‍ (32) ആണ് മരിച്ചത്. കൂരാച്ചുണ്ടിനടുത്ത് നമ്പികുളം മത്തന്കൊക്ക വ്യൂ പോയിന്റില്‍ നിന്നാണ് വീണത്.
സുഹൃത്തിനോടൊപ്പം വെള്ളിയാഴ്ചയാണ് രാഹുല്‍ ഫോട്ടോയെടുക്കാനായി ഇവിടെ എത്തിയത്. പാറക്കെട്ടിനു സമീപം സുഹൃത്തിനൊപ്പം താമസിച്ച രാഹുലിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്ത് ഇന്നലെ രാവിലെയോടെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു.
വീണ്ടും മത്തൻകൊക്ക ഭാഗത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. പേരാമ്പ്രയില്‍നിന്ന് ഫയര്‍ഫോഴ്സും കൂരാച്ചുണ്ട് പൊലീസും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തേക്കെത്തിച്ചത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മ: ഇന്ദിര, സഹോദരൻ: മിഥുൻ (പോർചുഗൽ). സഹോദരൻ പോർചുഗലിൽ നിന്നെത്തിയ ശേഷം സംസ്കാരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.