പാലാ: രാമപുരം വാഴയ്ക്കമലയിൽ ശ്രീ.വി.ആർ ആഗസ്തി (കുട്ടി) യുടെ ഭാര്യയും മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കന്‍റെ മാതാവുമായ അന്നക്കുട്ടി ആഗസ്തി (88) നിര്യാതയായി. രാമപുരം കണിയാരകത്ത് കുടുംബാംഗമാണ്. സംസ്കാരം 10-ാം തിയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് രാമപുരം സെന്‍റ് അഗസ്റ്റിൻസ് ഫൊറോനാപള്ളി സെമിത്തേരിയിൽ. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മൃതദേഹം വസതിയിൽ എത്തിക്കും.
മറ്റു മക്കൾ: തങ്കച്ചൻ (രാമപുരം) ജേക്കബ് (പാലക്കാട്) . മരുമക്കൾ: പരേതയായ മേരിക്കുഞ്ഞ് പുൽപ്പറമ്പിൽ ,വാഴക്കുളം; ലീലാമ്മ ജോസഫ്, മുളയ്ക്കൽ, ചങ്ങനാശ്ശേരി (അസിസ്റ്റൻറ് ഡയറക്ടർ, ആകാശവാണി, തിരുവനന്തപുരം നിലയം). മിനി, വട്ടപ്പാറയിൽ, പുൽപ്പള്ളി, വയനാട് (ടീച്ചർ, സെന്റ് സെബാസ്റ്യൻസ് സ്കൂൾ , പാലക്കാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.