ഒയാസിസ് കമ്പനിയുമായി വാട്ടർ അതോറിറ്റിയുമായി ധാരണാപത്രം ഉണ്ടാക്കിയിട്ടില്ല- റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: ഒയാസിസ് കമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി വാട്ടർ അതോറിറ്റിയുമായി ധാരണാപത്രം ഉണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഒയാസിസ് കമ്പനിക്ക് പൊതുമേഖല എണ്ണ കമ്പനികളുടെ എഥനോൾ ഉത്പാദനവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിൽ പങ്കെടുക്കുന്നതിനായി വാട്ടർ അതോറിറ്റിയുടെ പാലക്കാട് സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 2023 ജൂൺ 16ന് ഒരു സാക്ഷ്യപത്രം നല്കിയിരുന്നു.

കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിലേക്ക് വേണ്ടി മാത്രം നിർമാക്കാൻ പോകുന്ന 10 എം.എൽ.ഡി വ്യാവസായിക കുടിവെള്ള പദ്ധതിയിൽ നിന്നും ഒയാസിസ് കമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ജലം ലഭിക്കാവുന്നതാണെന്നും സൂചിപ്പിച്ചിരുന്നു. ഈ കമ്പനിയും വാട്ടർ അതോറിറ്റിയുമായി യാതൊരുവിധ ധാരണയോ ധാരണാപത്രമോ ഉണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അൻവർ സാദത്ത്, എൽദോസ് പി. കുന്നപ്പിള്ളിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർക്ക് മറുപടി നൽകി.

Tags:    
News Summary - Oasis Company has not signed MoU with Water Authority - roshy augustine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.