Posted On
date_range Updated On
date_range ബംഗളൂരിൽനിന്ന് മടങ്ങവേ നഴ്സിങ് വിദ്യാർഥിനി ട്രെയിനിൽനിന്ന് വീണ് മരിച്ചു
പത്തനംതിട്ട: ബംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയായ വായ്പൂര് സ്വദേശിനി നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽനിന്ന് വീണ് മരിച്ചു. വായ്പൂര് ശബരിപൊയ്കയിൽ സജികുമാറിന്റെയും മഞ്ജുവിന്റെയും മകൾ കൃഷ്ണപ്രിയ (20) ആണ് മരിച്ചത്.
ബംഗളൂരുവിൽ 2ാം വർഷ നഴ്സിങ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു. കോയമ്പത്തൂർ പോത്തന്നൂരിനും മദുക്കരയ്ക്കും ഇടയിൽവച്ചാണ് ട്രെയിനിൽനിന്ന് വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ 8ന് മരിച്ചു. സഹോദരൻ: എസ്.ആകാശ്. സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.