Posted On
date_range Updated On
date_range ഓടുന്ന ആംബുലൻസിൽനിന്ന് തെറിച്ചുവീണ നഴ്സിന് പരിക്ക്
കോട്ടക്കൽ: ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽനിന്ന് തെറിച്ചുവീണ നഴ്സിന് പരിക്ക്. തിരൂർ കുറ്റിപ്പാലയിൽ ഞായറാഴ്ച രാവിലെ 11.45നാണ് സംഭവം. തലക്ക് പരിക്കേറ്റ 108 ആംബുലൻസിലെ നിത്യ എന്ന നഴ്സിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തിരൂരിൽനിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. സ്ഥിരം അപകടമേഖലയായ കുറ്റിപ്പാല വളവിൽ വെച്ച് ആംബുലൻസിൽനിന്ന് നഴ്സ് പുറത്തേക്ക്വീഴുകയായിരുന്നു.
മുൻവശത്തെ സീറ്റിലാണ് നഴ്സ് ഇരുന്നിരുന്നത്. ഉടൻ തന്നെ ഈ ആംബുലൻസിൽ ഇവരെ മഞ്ചരിയിലേക്ക് എത്തിച്ചു. ചികിത്സക്ക് ശേഷം ഇവർ വീട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.