കോട്ടയം: ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരായ കേസിലെ സാക്ഷികളായ കന്യാസ്ത്രീക ളെ കുറവിലങ്ങാട് സെൻറ് ഫ്രാൻസീസ് മിഷൻ ഹോമിൽനിന്ന് സ്ഥലംമാറ്റാനുള്ള നീക്കത്തി നെതിരെ പ്രത്യക്ഷസമരവുമായി സേവ് ഒൗവർ സിസ്റ്റേഴ്സ് (എസ്.ഒ.എസ്). സ്ഥലംമാറ്റ ഉത്തര വ് റദ്ദാക്കുകയെന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ച് ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കോ ട്ടയം പഴയ പൊലീസ് സ്റ്റേഷൻ ൈമതാനത്ത് െഎക്യദാർഢ്യ കൺവെൻഷൻ നടത്തും. കോട്ടയം എ സ്.ഒ.എസ് െഎക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിലാണിത്. കൺവെൻഷനിൽ കുറവിലങ്ങാെട്ട കന്യാസ്ത്രീകളും പെങ്കടുക്കുമെന്നറിയുന്നു.
സ്ഥലംമാറ്റ ഉത്തരവിന് പിന്നിൽ ബിഷപ് ഫ്രാേങ്കായുടെ കുതന്ത്രമാണെന്നും എസ്.ഒ.എസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജാമ്യത്തിലുള്ള ഫ്രാേങ്കാക്ക് കേരളത്തിലേക്ക് വരാൻ കഴിയില്ല. ഇൗ സാഹചര്യത്തിൽ കന്യാസ്ത്രീകളെ കേരളത്തിന് പുറത്ത് എത്തിക്കാനാണ് നീക്കം.
ആരോപണ വിധേയൻ ബിഷപ്പായി തുടരുന്നത് കേസിെൻറ തുടർനടപടികളെ ബാധിക്കുമെന്നതിനാൽ അടിയന്തരമായി കത്തോലിക്ക സഭ ഇടപെട്ട് സ്ഥാനം റദ്ദുചെയ്യണം. ബിഷപ്പിനെ പിന്തുണക്കുകയും ജയിലിൽ സന്ദർശിക്കുകയും ചെയ്ത രാഷ്ട്രീയ നേതാക്കൾക്കെതിരെ പ്രചാരണം നടത്തും. ലോക്സഭ തെരഞ്ഞെടുപ്പിൽ പി.സി. ജോർജോ അദ്ദേഹത്തിെൻറ ഇഷ്ടക്കാരോ മത്സരിച്ചാൽ തിരിച്ചടി നൽകും. ഇരകളെ ഇത്രമാത്രം അപമാനിച്ച ഒരാൾ കേരള നിയമസഭ ചരിത്രത്തിലില്ല. ഫ്രാേങ്കായുടെ കൂലിപ്പട്ടാളമായാണ് േജാർജ് പ്രവർത്തിച്ചത്.
കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡൻറ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് ഇടപെട്ടാൽ നീതി ലഭിക്കും. സഭക്കുള്ളിലെ പീഡനങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ വത്തിക്കാനിൽ ഇൗ മാസം 25 മുതൽ നടക്കുന്ന സമ്മേളത്തിെൻറ സംഘാടകരിലൊരാളാണ് അദ്ദേഹം. പീഡനത്തിനിരയായവരെ നേരിൽകണ്ട് റിപ്പോർട്ട് തയാറാക്കണമെന്ന് കർദിനാൾമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഓസ്വാൾഡ് ഗ്രേഷ്യസ് അടക്കം അഞ്ച് കർദിനാൾമാരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
എസ്.ഒ.എസ് സംസ്ഥാന ജോയൻറ് സെക്രട്ടറി ഷൈജു ആൻറണി, എസ്.ഒ.എസ് െഎക്യദാർഢ്യ സമിതി ഭാരവാഹികളായ അഡ്വ. അനില ജോർജ്, വി.ഡി. ജോസ്, ബഞ്ചമിൻ ആൻറണി, ജോർജ് ജോസഫ്, സി.ജെ. തങ്കപ്പൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.