കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: വിചാരണ നിർത്തിവെക്കണ​െമന്ന ഫ്രാ​ങ്കോയുടെ ഹരജി തള്ളി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ വിചാരണ നടപടികൾ കോവിഡ്​ പശ്ചാത്തലത്തിൽ നിർത്തിവെക്കണ​െമന്ന ബിഷപ് ഫ്രാ​ങ്കോ മുളക്കലി​െൻറ ഹരജി ഹൈകോടതി തള്ളി. കോവിഡ്​ നിയന്ത്രണങ്ങൾക്ക്​ വ്യാപകമായി ഇളവുകൾ നൽകുകയും സാധാരണ ജീവിതം പുനഃസ്​ഥാപിക്കാൻ നടപടി സ്വീകരിക്കുകയു​ം ചെയ്യുന്ന സാഹചര്യത്തിൽ കോടതി നടപടി അനിശ്ചിതമായി നീട്ടാനാവില്ലെന്നും എത്രയുംവേഗം കേസിൽ തീരുമാനമുണ്ടാകണമെന്ന പൊതുതാൽപര്യത്തിനൊപ്പം നിൽക്കുന്നതായും വ്യക്​തമാക്കിയാണ്​ ജസ്​റ്റിസ്​ വി. ജി. അരുൺ ഹരജി തള്ളിയത്​.

കോവിഡ് നിയന്ത്രണ വിധേയമാകുന്നതു വരെയോ രണ്ടു മാസത്തേക്കോ വിചാരണ നിർത്തണമെന്നായിരുന്നു ആവശ്യം. വിചാരണ കോടതി ആവശ്യം തള്ളിയതിനെ തുടർന്നാണ്​ ഹൈകോടതിയെ സമീപിച്ചത്​. സാക്ഷികൾ പ്രതിസന്ധി നേരിട്ടും കോടതിയിൽ ഹാജരാകുന്നുണ്ടെന്നും ഒന്നാം സാക്ഷിയു​ടെ വിസ്​താരം രണ്ട്​ ദിവസങ്ങളിലായി പൂർത്തിയായതായും ഈ സാഹചര്യത്തിൽ വിചാരണ തടയരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. വിചാരണ വൈകിപ്പിക്കാനാണ് ഹരജിക്കാരൻ ശ്രമിക്കുന്നതെന്നും ആവശ്യമെങ്കിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെ വിചാരണക്ക്​ സൗകര്യമൊരുക്കാനാവുമെന്നും അറിയിച്ചു.

ഇക്കാര്യങ്ങൾ പരിഗണിച്ച കോടതി ഹരജി തള്ളുകയായിരുന്നു. വിഡിയോ കോൺഫറൻസിങ്​ സൗകര്യവുമായി ബന്ധപ്പെട്ട്​ ഹരജിക്കാരന് വിചാരണ കോടതിയെ സമീപിക്കാമെന്നും ആവശ്യമുണ്ടായാൽ ഗുണപരമായി പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.