കൊല്ലം: കൊല്ലം നഗരത്തിലെ നിത്യാരാധന മഠത്തിൽ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മധുര സ്വദേശി മേരി സ്കോളിസ്റ്റ (32) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. പക്ഷേ, പൊലീസും മഠത്തിലെ അധികാരികളും ഇക്കാര്യം മറച്ചുവെച്ചെന്ന് ആരോപണമുയർന്നിട്ടുണ്ട്. ആശുപത്രിയിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് കന്യാസ്ത്രീ ജീവനൊടുക്കിയ വിവരം പുറംലോകമറിഞ്ഞത്.
ഈസ്റ്റ് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ ആത്മഹത്യ കുറുപ്പ് കണ്ടെത്തിയിട്ടുണ്ട്. കുറിപ്പിൽ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ആത്മഹത്യ ചെയ്യുന്നു എന്നായിരുന്നു. എന്നാൽ ഇവർക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. ആത്മഹത്യയിൽ മറ്റു സംശയങ്ങൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.