പത്തനാപുരം: മൗണ്ട് താബോര്‍ കോണ്‍വെൻറിലെ കന്യാസ്ത്രീയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുനലൂര്‍ ഡിവൈ.എസ്.പി ബി. അനില്‍കുമാർ, പത്തനാപുരം സി.ഐ അന്‍വർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.
റൂറല്‍ എസ്.പിയാണ് പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയത്. കുടുംബാംഗങ്ങളില്‍നിന്നും കോണ്‍വെൻറിലെ മറ്റ് കന്യാസ്ത്രീമാരില്നിന്നും പൊലീസ് പ്രാഥമിക വിവരശേഖരണം നടത്തി. ശാസ്ത്രീയ പരിശോധനയുടെയും വിരലടയാള വിദഗ്ധരുടെയും റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാകും അന്വേഷണം പുരോഗമിക്കുക.
സിസ്റ്റർ സൂസമ്മ താമസിച്ച മുറി, മൃതദേഹം കണ്ട കിണര്‍, അവിടേക്കുള്ള വഴി എന്നിവ അടച്ച് പൊലീസ് സീല്‍ പതിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും മരണകാരണം കൃത്യമായി കണ്ടെത്തുമെന്നും റൂറല്‍ എസ്.പി ബി. അശോകന് പറഞ്ഞു. കന്യാസ്ത്രീ ചികിത്സ തേടിയ ആശുപത്രി അധികൃതര്‍, കുടുംബാംഗങ്ങള്‍, ദയറാ മാനേജ്മെൻറ്, കോണ്‍വെൻറ് ചുമതലക്കാര്‍ എന്നിവരുടെ മൊഴിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.