തിരുവനന്തപുരം: വനിതാമതിൽ വിഭാഗീയത സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് ഇതിന് പിന്നിലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ആരെയും അംഗീകരിക്കാൻ മുഖ്യമന്ത്രി തയാറല്ല. ‘ഞങ്ങളൊന്ന് തീരുമാനിച ്ചു, അത് നടപ്പാക്കും’ എന്നതാണ് സർക്കാർ നയം, ഇതിെൻറ ഫലം അവർ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം വാർത്തസമ്മേളനത ്തിൽ പറഞ്ഞു. വനിതാമതിലിൽ ആർ. ബാലകൃഷ്ണപിള്ള സഹകരിച്ചാൽ അവരെപ്പിന്നെ എൻ.എസ്.എസിൽ സഹകരിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നവോത്ഥാനപാരമ്പര്യമുള്ള സമുദായനേതാക്കളെ ആക്ഷേപിക്കാനുള്ള ശ്രമമായിരുന്നു സർക്കാറിേൻറത്. അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ നിന്ന് വിട്ടുനിന്നത്. സർക്കാർ സമ്മർദം ചെലുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനുള്ള തെളിവ് എൻ.എസ്.എസിെൻറ പക്കലുണ്ട്.
രാഷ്ട്രീയ പാർട്ടികളോടുള്ള സമദൂര നിലപാടിൽ മാറ്റമില്ല. എന്നാൽ, അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പിൽ സന്ദർഭോചിത തീരുമാനമെടുക്കും. ഞങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ ആരാണോ ക്രിയാത്മകമായി, ആത്മാർഥമായി നിലപാട് എടുക്കുന്നത്, അത് യു.ഡി.എഫ് ആയാലും ബി.ജെ.പിയായാലും അവരെ സംഘടനാപരമായി പിന്തുണക്കില്ല, എന്നാൽ ഞങ്ങളുടെ ആളുകൾ അവരെ തുണക്കും.
വിശ്വാസികൾക്കൊപ്പം കേന്ദ്രത്തെ സമീപിക്കും. എൻ.എസ്.എസിെൻറ പരമോന്നത ലക്ഷ്യമാണ് ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും. അത് സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും. ശബരിമല വിഷയത്തിൽ മാത്രമാണ് സർക്കാറിനോട് വിയോജിപ്പ്. ഒരു പാർലമെൻറ് മോഹവും തങ്ങൾക്കില്ല.
കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ചെയ്തതിെൻറ ബാക്കിയാണ് ഈ സർക്കാർ ചെയ്യുന്നത്. അതിനപ്പുറമൊന്നും എൻ.എസ്.എസിനായി സർക്കാർ ചെയ്തിട്ടില്ല. വനിതാമതിലിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് അംഗങ്ങൾക്കോ സ്ഥാപനങ്ങൾക്കോ നോട്ടീസ് നൽകിയിട്ടില്ല. പകരം വിശ്വാസികൾക്ക് ഈ മാസം 26ന് നടക്കുന്ന അയ്യപ്പജ്യോതിയിൽ പങ്കെടുക്കാമെന്നും സുകുമാരൻ നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.