മഞ്ചേരി: എൻ.പി.ആറിന് അധ്യാപകരെ ക്ഷണിച്ച് കത്തുനൽകിയതിൽ പ്രതിഷേധിച്ച് മഞ്ചേരി നഗരസഭ സെക്രട്ടറിയുടെ ഓഫിസ് യൂത ്ത് ലീഗ് തല്ലിത്തകർത്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഫയലുകൾ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. നഗരസഭയിലേക്ക് വ ിവിധ സംഘടനകൾ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭാ സെക്രട്ടറിയുടെ നടപടിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത് .
എൻ.പി.ആർ വിവരശേഖരണത്തിന് അധ്യാപകരുടെ വിവരങ്ങൾ തേടി മ ഞ്ചേരി നഗരസഭയിൽ നിന്ന് പ്രധാനാധ്യാപകർക്ക് കത്തയച്ചിരുന്നു. കേന് ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെൻസസ് ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച ഉത്തരവിെൻറ പകർപ്പോടെയാണ് നഗരസഭ സെക്രട്ടറി 17 സ്കൂളുകളിലേക്ക് കത്തയച്ചത്.
2021ലെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിെൻറ ഭാഗമായി ജീവനക്കാരുടെ വിവരങ്ങള്‍ അറിയിക്കണമെന്നാണ് ആവശ്യം. കത്തിനോടൊപ്പമയച്ച ഉത്തരവിൽ എൻ.പി.ആർ പുതുക്കുന്നതിെൻറ ഭാഗമാണിതെന്നും ഉണ്ട്. എൻ.പി.ആർ നടപ്പാക്കില്ലെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ച ജനുവരി 20ന് തൊട്ടടുത്ത ദിവസമായ 21 നാണ് കത്തയച്ചിരിക്കുന്നത്.
മഞ്ചേരി നഗരസഭ സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ്
മഞ്ചേരി: എൻ.പി.ആറിന് അധ്യാപകരെത്തേടി പ്രധാനാധ്യാപകർക്കയച്ച കത്ത് വിവാദമായതോടെ മഞ്ചേരി നഗരസഭ സെക്രട്ടറിക്ക് മലപ്പുറം ജില്ല കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. 24 മണിക്കൂറിനകം വിശദീകരണം രേഖാമൂലം നേരിട്ട് ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. അെല്ലങ്കിൽ തുടർനടപടികൾ സ്വീകരിക്കും.
സർക്കാർ നയത്തിന് വിരുദ്ധമായി എൻ.പി.ആർ സംബന്ധിച്ച അറിയിപ്പ് സ്കൂളുകൾക്ക് നൽകിയ സെക്രട്ടറിയുടെ നടപടി ഗുരുതര കൃത്യവിലോപവും അച്ചടക്കലംഘനവുമാണെന്ന് നോട്ടീസിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.