നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ

കൊളത്തൂർ: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കൊളത്തൂർ പൊലിസ് പിടികൂടി. കൊളത്തൂർ മൂർക്കനാട് കീഴ്മുറിയിൽ താമസക്കാരനായ മേലേപറമ്പത്ത് വീട്ടിൽ രതീഷിനെയാണ് (38) കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച പുലർച്ചെ 12ന്  വെങ്ങാട് നിന്നാണ് പിടിയിലായത്. വളാഞ്ചേരി, കൊളത്തൂർ പോലീസ് സ്റ്റേഷൻ, പെരിന്തൽമണ്ണ, കുറ്റിപ്പുറം എക്സൈസ് പരിധികളിലായി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ രതീഷ് ജില്ലയിലെ മയക്കുമരുന്ന് വിതരണക്കാരിൽ പ്രധാനിയാണ്.

കാപ്പ  നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ ഹാജരാക്കി തടങ്കലിലാക്കി. ആറു മാസത്തേക്കാണ് തടവ്. ജില്ലയിൽ ലഹരി മാഫിയയുടെ പ്രവർത്തനങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനും, കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ജില്ല പൊലിസ് മേധാവി അറിയിച്ചു. 

Tags:    
News Summary - Notorious criminal accused in several drug cases arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.