തൃപ്പുണിത്തുറയിലെ യോഗ കേ​ന്ദ്രം അടച്ചുപൂ​േട്ടണ്ട, അന്വേഷണം നടക്ക​െട്ടയെന്ന്​ ​ൈഹ​േകാടതി

കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരെ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടു.  ഹില്‍പാലസ് സിഐ, സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവരെ കേസില്‍ കക്ഷി ചേര്‍ത്തു. യോഗ കേന്ദ്രത്തിനെതിരെ അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി കമ്മീഷണര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. പ്രൊസിക്യൂഷന്‍ ഡയറക്ടറെ ഹൈകോടതി വിളിച്ചുവരുത്തി. കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

അതേസമയം, യോഗ കേന്ദ്രത്തിലെ താമസക്കാർക്ക് കെട്ടിട ഉടമയുമായി ഉണ്ടാക്കിയ കരാർ തീരുന്നത് വരെ അവിടെ കഴിയാം. എന്നാൽ യോഗ പോലുള്ള പ്രവർത്തനം പാടില്ലെന്ന് കോടതി വ്യക്തമാക്കി.  കേന്ദ്രത്തില്‍ യോഗയോ മറ്റ് പ്രവര്‍ത്തനങ്ങളോ പാടില്ല. പഞ്ചായത്തി​​​​​​​െൻറ സ്റ്റോപ് മെമ്മോക്കെതിരെ യോഗ കേന്ദ്രം നല്‍കിയ ഹരജിയിലാണ് നിര്‍ദേശം. പഞ്ചായത്തി​​​​​​​െൻറ അധികാരപരിധി ലംഘിച്ചാണ്​ സ്റ്റോപ് മെമ്മോ നല്‍കിയത് എന്നാരോപിച്ചായിരുന്നു ഹരജി. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. 

യോഗ കേന്ദ്രം തടവിലാക്കിയ കണ്ണൂർ മണ്ടൂർ സ്വദേശിനി ​ശ്രുതിയെ  ഭർത്താവിനൊപ്പം വിട്ടയക്കാനും കോടതി ഉത്തരവിട്ടു. കണ്ണൂര്‍ സ്വദേശിയായ ഭർത്താവ് അനീസ്​ ഹമീദിന്‍റെ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. സ്പെഷല്‍ മാരേജ് ആക്ട് അനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശം നല്‍കി. കേസില്‍ മതം കലര്‍ത്തരുതെന്ന് മാതാപിതാക്കളുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. കേസിൽ പെൺകൂട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി.

അന്തേവാസികളെ ഭീഷണിപ്പെടുത്തുകയും നിർബന്ധിത ഗർഭ പരിശോധനക്ക് വിധേയമാക്കുന്നതായും ശ്രുതി മൊഴി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിനെതിരെ കേസെടുത്തത്. 40 മുതൽ 60 വരെ പെൺകുട്ടികൾ കേന്ദ്രത്തിലുണ്ടായിരുന്നുവെന്നും ഇവരിൽ പലർക്കും മർദനം ഏറ്റിരുന്നതായും ശ്രുതി കോടതിയെ അറിയിച്ചു. 

ശ്രുതി ത​​​​െൻറ ഭാര്യയാണെന്നും പയ്യന്നൂർ സി.​െഎയുടെ സഹായത്തോടെ മാതാപിതാക്കൾ അന്യായ തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് അനീസ്​ ഹമീദ്​ ഹേബിയസ്​ കോർപസ്​ ഹരജി നൽകിയത്. 2011 -14 കാലഘട്ടത്തിൽ ബിരുദ പഠനാകാലത്ത്​ തങ്ങൾ ഇരുവരും പ്രണയത്തിലായിരുന്നെന്നും ഹിന്ദുവായിരുന്ന ശ്രുതി സ്വമേധയാ ഇസ്​ലാം മതം സ്വീകരിച്ച്​ തന്നെ വിവാഹം കഴിച്ചതായും ഹരജിയിൽ പറയുന്നു. ദൽഹിയിൽ വെച്ചായിരുന്നു വിവാഹം. തങ്ങൾ സംയുക്​തമായി നൽകിയ ഹരജിയിൽ ദൽഹി ഹൈകോടതി ​പൊലീസ്​ സഹായം അനുവദിക്കുകയും ചെയ്​തിരുന്നു. വിവാഹ ശേഷം ഹരിയാനയിൽ താമസിച്ചു വരു​​േമ്പാൾ മാതാപിതാക്കൾ നൽകിയ പരാതിയിൽ തളിപ്പറമ്പ്​ സി.​െഎയുടെ നേതൃത്വത്തിൽ യുവതിയെ കസ്​റ്റഡിയിലെടുത്തു. മജിസ്​ട്രേറ്റ്​ കോടതിയി​ൽ ഹാജരാക്കിയപ്പോൾ തന്നോ​െടാപ്പം പോകണമെന്നായിരുന്നു ​യുവതി പറഞ്ഞത്​. സ്വന്തം ഇഷ്​ടപ്രകാരം പോകാൻ കോടതി അനുവദിച്ചു. എന്നാൽ,​ കോടതിക്ക്​ പുറത്തിറങ്ങിയപ്പോൾ സി.​െഎയുടെ സഹായത്തോടെ മാതാപിതാക്കൾ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന്​ മജിസ്​ട്രേറ്റ്​ കോടതിയിൽ നൽകിയ ഹരജിയെ തുടർന്ന് കോടതി​ തിരച്ചിൽ വാറണ്ട്​ പുറപ്പെടുവിച്ചിരുന്നു. 

ആരോപണ വിധേയനായ സി. ​െഎ തന്നെയാണ്​ തെരച്ചിൽ നടത്തിയത്​. കണ്ടില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഉദ്യോഗസ്​ഥൻ റിപ്പോർട്ട്​ നൽകിയത്​. ഭാര്യയുടെ ഇഷ്​ടത്തിന്​ വിരുദ്ധമായി മാതാപിതാക്കൾ മറ്റ്​ ചിലരുടെ സഹായത്തോടെ തടവിൽ വെച്ചിരിക്കുകയാണ്​. ഭക്ഷണം പോലും നിഷേധിച്ച്​ പീഢിപ്പിക്കുന്നു. ഇനിയും ഇതിന്​ അനുവദിച്ചാൽ തനിക്ക്​ ഭാര്യയെ നഷ്​ടപ്പെടുമെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ​അനീസ്​ ഹരജി നൽകിയത്​.

 

 

Tags:    
News Summary - Not Shut Down the Yoga Centre in Thrippoonothura - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.