ഇനി മൊഴി നൽകാനില്ല; പ്രാണഭയമുണ്ട്​ -നിഖില

തിരുവനന്തപുരം: എസ്​.എഫ്​.ഐയുടെ പീഡനം സഹിക്കാനാവാതെ താൻ ആത്മഹത്യക്ക്​ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട്​പൊലീ സിന് വീണ്ടും മൊഴി കൊടുക്കാന്‍ താത്പര്യമില്ലെന്ന് യൂനി​േവഴ്​സിറ്റി കോളജിലെ മുൻ വിദ്യാർഥിനി നിഖില. ജീവനില്‍ ഭയമുണ്ടെന്നും പൊലീസിനെ വിശ്വാസമില്ലെന്നും നിഖില പറഞ്ഞു.

ആത്മഹത്യാ കുറിപ്പിൽ പറഞ്ഞ കാര്യങ്ങൾ താൻ അന്നും ഇന്നും നിഷേധിച്ചിട്ടില്ല. പരാതിയില്ലെന്ന്​ മാത്രമേ പറഞ്ഞിട്ടുള്ളൂ. തനിക്ക്​ 18 വയസേ ആയിട്ടുള്ളൂ. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്​. കേസിൻെറ പുറകെ പോകാൻ താത്​പര്യമില്ല. നാടിൻെറ നിയമത്തേയും നിയമപാലകരേയും വിശ്വാസമില്ലെന്നും നിഖില കൂട്ടിച്ചേർത്തു.

കോളജിൽ അന്ന്​ പ്രശ്നമുണ്ടായപ്പോൾ തനിക്കൊപ്പം നില്‍ക്കാതെ ആത്മഹത്യാ ശ്രമത്തിൻെറ പേരില്‍ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്​. മൊഴിയെടുപ്പെല്ലാം വെറും പ്രഹസനമാണ്​. കൂട്ടത്തിലുള്ള പൊലീസുകാരനെ മർദിച്ചിട്ടും നടപടിയെടുക്കാത്ത പൊലീസ്​ തൻെറ പരാതിയിൽ നടപടിയെടുക്കുമെന്നോ സംരക്ഷണം നൽകുമെന്നോ കരുതുന്നില്ല. തനിക്കൊരു കുടുംബമുണ്ട്​ അവരുടെ സുരക്ഷ കൂടി നോക്കേണ്ടതുണ്ടെന്നും മൊഴി കൊടുക്കാൻ താത്​പര്യമില്ലെന്നും നിഖില പറഞ്ഞു.

Tags:    
News Summary - not ready to give statement to police said Nikhila -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.