കെ റെയിൽ തത്കാലം ഇല്ല, ഒരിക്കൽ അംഗീകാരം തരേണ്ടി വരും -മുഖ്യമന്ത്രി

കണ്ണൂർ: കെ റെയിലുമായി തത്കാലം മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ ഇപ്പോൾ അനുകൂലമായി പ്രതികരിക്കുന്നില്ലെന്നും ഒരിക്കൽ അംഗീകാരം തരേണ്ടി വരുമെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.

‘കെ റെയിലിനെ നഖശിഖാന്തം എതിർത്തവർ വന്ദേ ഭാരത് വന്നപ്പോൾ കണ്ട കാഴ്ച എന്താണ്. ഞങ്ങൾ മാത്രം തീരുമാനിച്ചാൽ നടപ്പാക്കാൻ കഴിയുന്നതല്ല ഇത്. റെയിൽവേയുടെ കാര്യം കേന്ദ്ര സർക്കാറിന്‍റെ അനുമതിയോടെ മാത്രമേ നടപ്പാക്കാനാകൂ. കേന്ദ്ര സർക്കാർ ഇപ്പോൾ അതിന് അനുകൂലമായി പ്രതികരിക്കുന്നില്ല. ഒരു കാലത്ത് ഇതിന് അംഗീകാരം തരേണ്ടതായി വരും. ഇപ്പോൾ തത്കാലം ഞങ്ങളായിട്ട് അത് മുന്നോട്ട് കൊണ്ടുപോകുന്നില്ല’ -മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം, സിൽവർ ലൈൻ പദ്ധതിക്ക് അതിരടയാളം സ്ഥാപിച്ചതിനെ ന്യായീകരിച്ചും സംസ്ഥാന സർക്കാറിന് ഇതിനുള്ള അധികാരമുണ്ടെന്ന് വാദിച്ചും കെ-റെയിൽ രംഗത്തെത്തിയിരുന്നു. സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത് അനധികൃതമാണെന്ന കേന്ദ്ര നിലപാടിന് മറുപടിയായി നൽകിയ ഫേസ്ബുക്ക് കുറിപ്പിലാണ് കെ-റെയിൽ ഇക്കാര്യം പറഞ്ഞത്. പദ്ധതി നടപ്പാക്കുന്ന സംസ്ഥാന സർക്കാറിന് ഭൂമി ഏറ്റെടുക്കാനും സാമൂഹികാഘാത പഠനം നടത്താനും അധികാരമുണ്ടെന്നും അതിന് കേന്ദ്ര സർക്കാറിന്‍റെയോ റെയിൽവേ ബോർഡിന്‍റെയോ പ്രത്യേക അനുമതി വാങ്ങേണ്ടതില്ലെന്നുമാണ് ഇന്നലെ കെ-റെയിൽ വ്യക്തമാക്കിയത്.

Tags:    
News Summary - not proceeding with K Rail says Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.