കണ്ണൂർ: രാഷ്ട്രീയത്തിൽ എന്തുസംഭവിച്ചാലും ബി.ജെ.പിയിലും സി.പി.എമ്മിലും പോകില്ലെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ. സുധാകരന്‍. ഇക്കാര്യത്തിൽ ആർക്കെങ്കിലും ആശങ്കയോ തെറ്റിദ്ധാരണയോ ഉണ്ടെങ്കിൽ ഇതോടെ ഇല്ലാതാക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ബി.ജെ.പിയുടെ ദൂതന്മാർ വന്ന് കണ്ടുവെന്ന് പറഞ്ഞത് തെൻറ രാഷ്ട്രീയ ആത്മാർഥത കൊണ്ടാണ്. വേണെമങ്കിൽ ആരും വന്നുകണ്ടില്ലെന്ന് പറയാമായിരുന്നു. എന്നാൽ, ബി.ജെ.പിയുടെ ഒരു നേതാവുമായും ചർച്ച നടത്തിയിട്ടില്ല.
പൊതുയോഗങ്ങളിൽ ബി.ജെ.പിക്കെതിരെ ഏറ്റവും കൂടുതൽ സംസാരിക്കുന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് താൻ. ബി.ജെ.പി ഇന്ത്യയിൽ വളർന്നാലുള്ള അപകടത്തെക്കുറിച്ച് കണക്കുസഹിതം സംസാരിക്കാറുണ്ട്. വർഗീയ ഫാഷിസ്റ്റും കാപട്യംനിറഞ്ഞ നേതാവുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാധ്യമങ്ങളോട് സംവദിക്കാൻപോലും തേൻറടമില്ലാത്ത നേതാവാണ് അദ്ദേഹമെന്നും കെ. സുധാകരൻ പറഞ്ഞു.
സി.പി.എം ഫാഷിസ്റ്റ് പാര്‍ട്ടിയാണ്. ഇത് ഘടകകക്ഷിയായ സി.പി.ഐ തന്നെ പറഞ്ഞിട്ടുണ്ട്. പിണറായി വിചാരിച്ചാല്‍ അക്രമം ഇല്ലാതാക്കാന്‍ കഴിയുമെന്ന എഴുത്തുകാരന്‍ എം. മുകുന്ദെൻറ അഭിപ്രായം പിണറായിയും സി.പി.എമ്മും ഫാഷിസ്റ്റ് ആണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയുമായി കോണ്‍ഗ്രസ് ഒരിക്കലും ചേര്‍ന്നുപ്രവര്‍ത്തിക്കില്ല. ദേശീയതലത്തില്‍ സി.പി.എമ്മുമായി സഖ്യമുണ്ടായാല്‍പോലും കേരളത്തില്‍ ഒരു സഹകരണവും ഉണ്ടാകില്ല. അത്തരത്തിലാണ് പ്രവര്‍ത്തകരുടെ വികാരം.
താൻ ബി.ജെ.പിയിലേക്ക് പോകുമെന്ന ആരോപണം സി.പി.എം ഉന്നയിക്കുന്നത് ന്യൂനപക്ഷ സംരക്ഷകരെന്നനിലയിൽ സി.പി.എമ്മും പി. ജയരാജനും കെട്ടിപ്പൊക്കിയ സ്വയം ചമയൽ തകർന്നതിെൻറ പരിഭ്രാന്തികാരണമാണ്. തന്നെ സി.പി.എം ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ദുർബലനാക്കാൻ ശ്രമിക്കുന്നത്. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലേങ്കരി സമരപ്പന്തലിൽ വന്നത് െഎക്യദാർഢ്യം പ്രകടിപ്പിക്കാനായിരുന്നുവെന്ന് ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.