നോര്‍ക്ക-കാനറാ ബാങ്ക് വായ്പാ മേള ചൊവ്വാഴ്ച : റജിസ്‌ട്രേഷന്‍ ഇല്ലാതെയും പങ്കെടുക്കാം

തിരുവനന്തപുരം:കാസർകോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രവാസി സംരംഭങ്ങള്‍ക്കായി നോര്‍ക്ക റൂട്ടസ് കാനറ ബാങ്കുമായി ചേര്‍ന്ന് നടത്തുന്ന വായ്പാ മേളയില്‍ ചൊവ്വാഴ്ച മുന്‍കൂര്‍ റജിസ്ട്രഷനില്ലാതെ നേരിട്ട് പങ്കെടുക്കാം. പാസ്പോര്‍ട്ട്, ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍, പദ്ധതി സംബന്ധിച്ച വിശദീകരണം എന്നിവ കൊണ്ടുവരണം.

നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതിയുടെ ഭാഗമായിട്ടാണ് വായ്പ മേള സംഘടിപ്പിക്കുന്നത്. വയനാട് ജില്ലയിലെ പ്രവാസി സംരംഭകര്‍ കോഴിക്കോടാണ് പങ്കെടുക്കേണ്ടത്. നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റുവഴി www.norkaroots.org അപേക്ഷ നല്‍കിയ പ്രവാസി സംരംഭകര്‍ക്ക് മുന്‍ഗണന ലഭിക്കും.

ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കാണ് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. സംരംഭങ്ങള്‍ക്ക് 30 ലക്ഷം വരെയുളള വായ്പകള്‍ക്കാണ് അവസരമുളളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാനറാ ബാങ്കിന്റെ ജില്ലാ റീജണല്‍ ഓഫീസുകളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വായ്പ മേള. വിശദവിവരങ്ങള്‍ക്ക് 18004253939 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വായ്പാ മേള ചൊവ്വാഴ്ച അവസാനിക്കും.

Tags:    
News Summary - NORCA-Canara Bank Loan Fair : Tuesday without registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.