തിരുവനന്തപുരം: കേരള പ്രവാസിക്ഷേമ ബോര്ഡിെൻറ പ്രവാസി ലാഭവിഹിത പദ്ധതിയുടെ കരട് സ്കീം മന്ത്രിസഭ അംഗീകരിച്ചു. മൂന്ന് ലക്ഷം മുതൽ 51 ലക്ഷം രൂപ വരെ പ്രവാസികളിൽനിന്ന് നി ക്ഷേപമായി സ്വീകരിക്കാനുള്ള ബൃഹത്പദ്ധതിയാണിത്. മൂന്ന് വർഷത്തിന് ശേഷം പ്രവാസികൾ ക്ക് മാസംതോറും ലാഭവിഹിതം നൽകിത്തുടങ്ങും. 10 ശതമാനത്തിൽ കുറയാത്ത തുക ഉണ്ടാകും. ഉദാഹരണമായി അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ച ഒരാൾക്ക് മൂന്ന് വർഷം കഴിഞ്ഞാൽ മിനിമം 5000 രൂപക്ക് മുകളിൽ ലാഭവിഹിതം ലഭിക്കും.
പ്രവാസികളിൽനിന്ന് സ്വീകരിക്കുന്ന നിക്ഷേപം സർക്കാർ നിശ്ചയിക്കുന്ന ഏജൻസികൾക്ക് നൽകുകയും സംസ്ഥാന വികസനത്തിന് പ്രയാജനപ്പെടുത്തുകയും ചെയ്യും. നിക്ഷേപം സ്വീകരിക്കുന്ന ഏജൻസി നൽകുന്ന തുകയും സർക്കാർവിഹിതവും ചേർത്താകും ഗണഭോക്താക്കൾക്ക് ലാഭം നൽകുക. തൊഴിലുടമകൾക്കും സംരംഭകർക്കും അവരുെട പ്രവാസി തൊഴിലാളികൾക്ക് േവണ്ടി നിക്ഷേപം നടത്താം. ലാഭവിഹിതത്തിന് അർഹത തൊഴിലാളിക്ക് മാത്രമായിരിക്കും.
നിക്ഷേപം ഒരുമിച്ച് നടത്തണം. പ്രവാസി ക്ഷേമബോർഡും കിഫ്ബിയും ചേർന്ന് നടപ്പാക്കുന്ന ദീർഘകാലപദ്ധതിയുടെ വിജ്ഞാപനം വൈകാതെ ഉണ്ടാകും. പ്രവാസികൾക്കും പ്രവാസം കഴിഞ്ഞ് മടങ്ങി വന്നവർക്കും കേരളത്തിന് പുറത്തുള്ള മലയാളികൾക്കുമാണ് പദ്ധതിയിൽ അംഗമാകാൻ കഴിയുക. നിക്ഷേപകെൻറ മരണം വരെ ലാഭവിഹിതം അേദ്ദഹത്തിന് ലഭിക്കും. മരണശേഷം പങ്കാളിക്ക് ഇതേ സംഖ്യ ലഭിക്കും. ഭാര്യയും ഭർത്താവും മരിച്ചാൽ ഇതേ തുക മൂന്ന് മാസെത്ത ലാഭവിഹിതം കൂടി ചേർത്ത് മക്കൾക്കോ നോമിനിക്കോ നിയമപരമായ അവകാശിക്കോ ലഭിക്കും.
അതിന് ശേഷം ലാഭവിഹിതം ഉണ്ടാകില്ല. നിക്ഷേപിച്ച വ്യക്തിക്കോ അയാളുടെ മരണശേഷം ലാഭവിഹിതം ലഭിക്കുന്ന ആൾേക്കാ പദ്ധതിയിൽനിന്ന് പിന്മാറാനാകില്ല. ലാഭവിഹിതവുമായി ജപ്തിയോ മറ്റ് നിയമനടപടികളോ ബന്ധപ്പെടുത്താൻ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.