മഞ്ചേശ്വരത്ത് വോട്ട് കച്ചവടം നടന്നിട്ടില്ല: മുല്ലപ്പള്ളിയെ തള്ളി യു.ഡി.എഫ് സ്ഥാനാർത്ഥി

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചിട്ടുണ്ടെന്ന കെ.പി.സി.സി പ്രസിഡന്‍റിന്‍റെ പ്രസ്താവന തള്ളി മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

മഞ്ചേശ്വരത്ത് മതേതരത്വം ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ വോട്ട് കച്ചവടം നടന്നിട്ടില്ല .

ലീഗ്‌ കേന്ദ്രങ്ങളായ മഞ്ചേശ്വരം, കുമ്പള, മംഗൾപ്പാടി പഞ്ചായത്തുകളിൽ യുഡിഎഫ് വൻ ലീഡ് നേടും. 10000ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെഎം അഷ്റഫ് പറഞ്ഞു.

Tags:    
News Summary - No vote-trading in Manjeswaram: UDF candidate rejects Mullappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.