പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒഴിവില്ല -നിതീഷ് കുമാറിനെ പരിഹസിച്ച് ബി.ജെ.പി
ന്യൂഡൽഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒഴിവില്ലെന്ന് നിതീഷ് കുമാറിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് ഷാനവാസ് ഹുസ്സൈൻ. വരുന്ന പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷാംഗങ്ങൾ ഒന്നിക്കാനുള്ള നിതീഷ് കുമാറിന്റെ ആഹ്വാനത്തെയാണ് ബി.ജെ.പി നേതാവ് പരിഹസിച്ചത്.
തനിക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ലെന്നും എന്നാൽ രാജ്യ താത്പര്യത്തിനു വേണ്ടി പ്രവർത്തിക്കുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ആയുള്ള കൂടിക്കാഴ്ചക്ക് ശേഷം നിതീഷ് കുമാർ പറഞ്ഞിരുന്നു.
എന്നാൽ, ‘നിതീഷ് കുമാർ ഞങ്ങളുടെ പിന്തുണ തേടി മുഖ്യമന്ത്രിയായ ആളാണ്. സംസ്ഥാനത്ത് അദ്ദേഹത്തിന്റെ പാർട്ടി മൂന്നാം സ്ഥാനത്താണ്. എന്നിട്ട് അദ്ദേഹം പ്രധാനമന്ത്രിയാകുന്നത് സ്വപ്നം കാണുന്നു - പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിനെ പരിഹസിച്ചുകൊണ്ട് ഷാനവാസ് ഹുസ്സൈൻ പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനം ഒഴിവില്ലെന്ന് നിതീഷ് കുമാറിനറിയാം. അതിനാലാണ് അദ്ദേഹം താൻ സ്ഥാനമോഹിയല്ലെന്നും പ്രതിപക്ഷത്തെ ഒന്നിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പറയുന്നത്. -ഷാനവാസ് ഹുസ്സൈൻ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.