പൗരത്വ നിയമം: സംയുക്ത സമരത്തിനില്ലെന്ന് മുസ്​ലിം ലീഗും

കോഴിക്കോട്: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണകക്ഷിയുമായി ഒന്നിച്ച് സംയുക്ത സമരത്തിനില്ലെന്ന് മുസ് ​ലിം ലീഗ്. നേരത്തെ കോൺഗ്രസും സമാന നിലപാട് കൈക്കൊണ്ടിരുന്നു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒറ്റക്കൊറ്റക്ക് സമരം ചെയ്യേണ്ടിവരുമെന്ന് മുസ്​ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതായി 'മീഡിയവൺ' റിപ്പോർട്ട് ചെയ്യുന്നു.

സംസ്ഥാനത്ത് പരസ്പരം എതിര്‍ക്കുന്നവരാണെങ്കിലും ഡല്‍ഹിയില്‍ ഒരുമിച്ച് നില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ലീഗിന്‍റെ പിന്മാറ്റം. ഒറ്റക്കെട്ടായ സമരമെന്ന നിലപാടാണ് ലീഗ് നേരത്തെ എടുത്തതെങ്കിലും പിന്നീട് എം.കെ. മുനീര്‍ അടക്കമുള്ള നേതാക്കള്‍ ഇതില്‍ നിന്ന് പിന്മാറിയിരുന്നു. മുനീര്‍ നടത്തിയ സമരത്തിലേക്ക് ക്ഷണിച്ചിട്ടും സി.പി.എം എം.എല്‍.എമാര്‍ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു നിലപാട് മാറ്റം.

ഒറ്റക്കെട്ടായ സമരത്തിന്‍റെ രാഷ്ട്രീയലാഭം എല്‍.ഡി.എഫിനായിരിക്കുമെന്ന വിലയിരുത്തലുകളും നിലപാട് മാറ്റത്തിന് കാരണമാണ്. ലീഗിന്‍റെ പ്രധാന വോട്ട് ബാങ്കായ സമസ്ത ഒറ്റക്കെട്ടായ സമരം വേണമെന്ന നിലപാടാണ് തുടക്കം മുതല്‍ എടുത്തിട്ടുള്ളത്.

Tags:    
News Summary - no united protest over caa says muslim league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.