Posted On
date_range Updated On
date_range യാത്രക്കാരില്ല; നെടുമ്പാശേരിയിൽ വിമാന സർവിസുകൾ റദ്ദാക്കുന്നു
നെടുമ്പാശേരി: യാത്രക്കാരില്ലാത്തതിനാൽ നെടുമ്പാശേരിയിൽ ആഭ്യന്തര വിമാന സർവിസുകളേറെയും റദ്ദാക്കുന്നു. ബംഗളൂരു, മുംബൈ, ഡൽഹി, ചെന്നൈ, ഹുബ്ലി, പട്ട്ന തുടങ്ങി 20ഓളം ആഭ്യന്തര സർവിസുകളാണ് നെടുമ്പാശേരിയിൽ നിന്ന് മാത്രം റദ്ദാക്കിയത്.
ഗൾഫ് നടുകളിൽനിന്നും കേരളത്തിലേക്ക് വിമാനങ്ങളെത്തുന്നുണ്ടെങ്കിലും ഖത്തർ, ഒമാൻ എന്നിവിടങ്ങളിലേക്ക് മാത്രമേ യാത്രക്കാരെ കൊണ്ടുപോകുന്നുള്ളൂ. മറ്റ് വിമാനങ്ങൾ കാലിയായാണ് മടങ്ങുന്നത്.
സർവിസുകൾ കുറച്ചതോടെ വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചില ഏജൻസികൾക്ക് കീഴിൽ ഇപ്പോൾ ജീവനക്കാർക്ക് ജോലിയും നൽകുന്നില്ല. കരാറടിസ്ഥാനത്തിൽ നിയോഗിക്കപ്പെട്ട പലരും ഇതുകാരണം ദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.