തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് 18000 േപർ നിരീക്ഷണത്തിലാണെന്നും ഇതിൽ 17,743 പേർ വീടുകളിലാണ് കഴിയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് മൂലം സംസ്ഥാനത്തിന് സംഭവിച്ച സാമ്പത്തിക ആഘാതം വലുതാണെന്ന് മുഖ്യമന്ത്രി ആശങ്ക രേഖപ്പെടുത്തി. വായ്പ തിരിച്ചടവിന് ഇളവുകൾ നൽകുന്ന കാര്യത്തിൽ ബാങ്ക് അധികൃതരിൽ നിന്നും ഉറപ്പുകിട്ടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിദേശ വിനോദ സഞ്ചാരികളോട് മോശമായി പെരുമാറുന്ന സാഹചര്യമുണ്ട്. ഇതൊഴിവാക്കണം. ഫ്രഞ്ച്യുവതി കുട്ടിയുമായി അലയേണ്ടി വന്ന സംഭവം പരാമർശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.