`നോട്ടീസിൽ പേരില്ലാത്തതിന് പിന്നിൽ ഉദ്യോഗസ്ഥർ'; മന്ത്രിയെ സാക്ഷിയാക്കി എം.എം. മണിയുടെ വിമര്‍ശനം

ഇടുക്കി: വന സൗഹൃദ സദസ്സ് പരിപാടിയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയില്ലെന്ന പരാതിയുമായി മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം.എൽ.എയുമായ എം.എം. മണി രംഗത്ത്. പരിപാടി നടന്ന മുന്നാറിലെ വേദിയില്‍ സംസാരിക്കവെയാണ് മണിയുടെ വിമര്‍ശനം.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരുതിക്കൂട്ടി നോട്ടീസില്‍നിന്ന് തന്റെ പേര് ഒഴിവാക്കിയതാണെന്നാണ് മണിയുടെ ആരോപണം. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വേദിയിലിരിക്കെയായിരുന്നു മണിയുടെ വെളിപ്പെടുത്തൽ.

`എന്റെ പേര് ഈ നോട്ടീസില്‍ ഇല്ല. അത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മനഃപൂര്‍വ്വം മാറ്റിയതാണ്. മന്ത്രി വിളിച്ചതുകൊണ്ട് മാത്രമാണ് വന്നത്. എന്നെ ഈ ഫോറസ്റ്റുകാര്‍ക്ക് ഇഷ്ടമല്ല. ഇവിടുത്തെ മുഴുവന്‍ കുഴപ്പങ്ങളും ഉണ്ടാക്കുന്നത് ഇവരാണെന്നാണ് എന്റെ അഭിപ്രായം. ബഹുമാനപ്പെട്ട മന്ത്രി ആത്മവിശ്വാസമുണ്ടാക്കുന്ന നിലയില്‍ കാര്യങ്ങള്‍ പറഞ്ഞതില്‍ സന്തോഷമുണ്ട്. അതിന് അദ്ദേഹത്തോട് നന്ദി രേഖപ്പെടുത്തുന്നു'വെന്ന് മണി ​വേദിയിൽ പറഞ്ഞു.

താന്‍ സ്ഥിരമായി വനം വകുപ്പിനെ വിമര്‍ശിക്കുന്ന ആളായതുകൊണ്ട് ഉദ്യോഗസ്ഥര്‍ മനഃപൂര്‍വ്വം തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും മണി പറയുന്നു. അതേസമയം, മണിയുടെ പേര് നോട്ടീസില്‍ ഉള്‍പ്പെടുത്താത്ത കാര്യം പരിശോധിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

Tags:    
News Summary - No name in notice:with complaints MM Mani MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.