ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല; പാർട്ടിയിൽ കലാപമുണ്ടാക്കാൻ നീക്കം -ബിന്ദു കൃഷ്​ണ

കൊല്ലം: ജില്ലയിലെ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി ഡി.സി.സി പ്രസിഡന്‍റ്​ ബിന്ദു കൃഷ്​ണ. പാർട്ടിയിൽ കലാപമുണ്ടാക്കാനുള്ള നീക്കങ്ങളാണ്​ നടക്കുന്നതെന്ന്​ ബിന്ദുകൃഷ്​ണ പറഞ്ഞു. രാഷ്​ട്രീയ മര്യാദയില്ലാത്തവരാണ്​ ആരോപണം ഉന്നയിക്കുന്നതെന്നും അവർ ആരോപിച്ചു.

കൊല്ലത്ത്​ സ്ഥാനാർഥികളെ നിർണയിച്ചത്​ കെ.പി.സി.സി നിയോഗിച്ച സമിതിയാണ്​. പണാ വാങ്ങിയെന്ന ​ആരോപണം തെറ്റാണെന്നും ബിന്ദുകൃഷ്​ണ പറഞ്ഞു.

​ബിന്ദുകൃഷ്​ണക്കെതി​െര ഡി.സി.സി, ആർ.എസ്​.പി ഓഫീസിന്​ മുന്നിലാണ്​ പോസ്റ്റർ ഉയർന്നത്​. സേവ്​ കോൺഗ്രസ്​ എന്ന പേരിലായിരുന്നു പോസ്റ്ററുകൾ. ബിന്ദുകൃഷ്​ണ സ്ഥാനാർഥി നിർണയത്തിൽ പണം വാങ്ങിയെന്ന്​ പോസ്റ്ററുകളിൽ ആരോപിച്ചിരുന്നു. അവരെ ഉടൻ തൽസ്ഥാനത്ത്​ നിന്ന്​ മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - No money was taken from anyone; Move to create riots in the party - Bindu Krishna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.