ബിഷപ്പിനെ അറസ്​റ്റ്​ ചെയ്യുന്നതിന്​ നിയമ തടസമില്ലെന്ന്​ അന്വേഷണ സംഘത്തലവൻ

കൊച്ചി: ഫ്രാ​േങ്കാ മുളക്കലിനെ അറസ്​റ്റ്​ ചെയ്യുന്നതിന്​ നിയമ തടസങ്ങളില്ലെന്ന്​ ബിഷപ്പിനെതിരായ പീഡനക്കേസ്​ അന്വേഷിക്കുന്ന സംഘത്തി​​​​െൻറ തലവൻ ​​ൈവക്കം ഡി.വൈ.എസ്​.പി കെ. സുഭാഷ്​ പറഞ്ഞു. ഇന്ന്​ 10 മണിക്ക്​ തൃപ്പൂണിതുറയിൽ വെച്ചാണ്​ ജലന്ധർ ബിഷപ്പിനെ ചോദ്യം ചെയ്യുക എന്നും ഡി.വൈ.എസ്​.പി പറഞ്ഞു.

ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി കോട്ടയത്തു നിന്ന്​ പുറപ്പെടുന്നതിന്​ മുമ്പ്​ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു ഡി.വൈ.എസ്​.പി. ജലന്ധറിൽ വെച്ച്​ ബിഷപ്പിനെ ചോദ്യം ചെയ്​ത കെ. സുഭാഷ്​ തന്നെയായിരിക്കും രണ്ടാം ഘട്ടവും ചോദ്യം ചെയ്യലിന്​ നേതൃത്വം നൽകുക. ചോദ്യം ചെയ്യലിന്​ മുമ്പായി ​െഎ.ജി വിജയ്​ സാഖറെയെ കാണമെന്നും അന്വേഷണ സംഘം അറിയിച്ചു.

നേരത്തെ, ബിഷപ്പി​​​​െൻറ മുൻകൂർ ജാമ്യഹരജി പരിഗണിച്ചപ്പോൾ അറസ്​റ്റ്​ സംബന്ധിച്ച്​ കോടതി വ്യക്​തത വരുത്തിയിരുന്നില്ല. മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി ന​ൽ​കു​േ​മ്പാ​ൾ തീ​ർ​പ്പാ​കു​ന്ന​തു​വ​രെ അ​റ​സ്​​റ്റ്​ ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യം സാ​ധാ​ര​ണ വാ​ദി ഭാ​ഗം ഉ​ന്ന​യി​ക്കാ​റു​ള്ള​താ​ണ്. എ​ന്നാ​ൽ, ബി​ഷ​പ്പി​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ത്​ ചെ​യ്​​തി​ല്ല. സ​ർ​ക്കാ​ർ നി​ല​പാ​ട്​ തേ​ടി ഹ​ര​ജി മാ​റ്റാ​ൻ ഒ​രു​ങ്ങി​യ​പ്പോ​ൾ അ​റ​സ്​​റ്റി​ന്​ ത​ട​സ്സ​മി​ല്ലെ​ന്ന്​ വ്യ​ക്​​ത​ത വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ല്ല.

Tags:    
News Summary - No Legal Issue to Bishop's Arrest - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.