സർവകക്ഷി യോഗത്തിന്​​ ക്ഷണമില്ല; പ്രതിഷേധമറിയിച്ച്​ ലീഗ്​

മലപ്പുറം: ഗൽവാൻ താഴ്​വരയിലെ സൈനിക ഏറ്റുമുട്ടലി​​െൻറ പശ്ചാത്തലത്തിൽ വെള്ളിയാഴ്​ച പ്രധാനമന്ത്രി ​നരേന്ദ്ര മോദി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലേക്ക്​ ക്ഷണിക്കാത്തതിൽ പ്രതിഷേധമറിയിച്ച്​ മുസ്​ലിം ലീഗ്​. ലോക്​സഭയിൽ മൂന്നംഗങ്ങളും രാജ്യസഭയിൽ ഒരംഗവുമുള്ള പാർട്ടിയാണ്​ ലീഗ്​. എന്നിട്ടും ക്ഷണം ലഭിക്കാത്തത്​ പാർട്ടി നേതൃത്വത്തെ നിരാശപ്പെടുത്തിയിട്ടുണ്ട്​. ലീഗിനെ കൂടാതെ മറ്റു ചില പാർട്ടികളെയും കേന്ദ്രം ഒഴിവാക്കി​. കേന്ദ്ര വിവേചനത്തിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്​.


യോഗത്തിലേക്ക്​ വിളിക്കാത്തത്​ അത്ഭുതകരമാണെന്നും നിരാശപ്പെടുത്തുന്ന തീരുമാനമാണെന്നും മുസ്​ലിം ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിയുടെയും പാർലമ​െൻറ്​ അംഗങ്ങളുടെയും പ്രതിഷേധം ഉത്തരവാദപ്പെട്ടവരെ അറിയിക്കാൻ തീരുമാനിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

Tags:    
News Summary - No invitation to an all-party meeting Muslim League in protest-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.