തിരുവനന്തപുരം: കേരള പൊലീസിൽ ഇനി ലിംഗഭേദമില്ല. വനിത െപാലീസ് എന്ന ‘ഡബ്ല്യു.പി.സി’ പഴങ്കഥ. വനിത പൊലീസ് തസ്തിക ഇല്ലെന്നും സിവിൽ പൊലീസ് ഒാഫിസർ എന്ന ഒറ്റ പദവിയേയുള്ളൂ എന്നും വ്യക്തമാക്കുന്ന എക്സിക്യൂട്ടിവ് ഉത്തരവ് ഡി.ജി.പി വ്യാഴാഴ്ച പുറത്തിറക്കി.
വനിത പൊലീസ് ഉദ്യോഗസ്ഥരുടെ തസ്തിക പേരുമാറ്റി നേരത്തേ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും നടപ്പായിരുന്നില്ല. ആ സാഹചര്യത്തിലാണ് ലിംഗഭേദമില്ലാതെ ഇൗ ഉത്തരവ് കർശനമായി നടപ്പാക്കാൻ നിർദേശിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ വീണ്ടും ഉത്തരവായത്.
അതുപ്രകാരം, വിമൻ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലുള്ളവർ ഇനി സിവിൽ പൊലീസ് ഒാഫിസറായും വിമൻ ഹെഡ് കോൺസ്റ്റബിൾ സീനിയർ സിവിൽ പൊലീസ് ഒാഫിസറായും മാറും. 2011ൽ തന്നെ ഇൗ നിർദേശം നൽകിയിരുന്നെങ്കിലും സേനാംഗങ്ങളായ വനിതകൾ ഇപ്പോഴും വനിത പൊലീസ് ഉദ്യോഗസ്ഥർ എന്ന നിലയിലാണ് ഒൗദ്യോഗിക കത്തിടപാടുകൾ ഉൾപ്പെടെ നടത്തുന്നത്. അത് സർക്കാർ ഉത്തരവിെൻറ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഡി.ജി.പി ഉത്തരവിൽ വ്യക്തമാക്കുന്നു.
ബറ്റാലിയനുകളിലുള്ള വനിത പൊലീസ് കോൺസ്റ്റബിൾ പൊലീസ് കോൺസ്റ്റബിൾ എന്നും വനിത ഹവിൽദാർ ഹവിൽദാർ എന്നും തന്നെ ഉപയോഗിക്കണമെന്നും കർശന നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.