സർക്കാറിനെതിരെ പി.ബിയിൽ വിമർശനമോ അതൃപ്തിയോ ഉണ്ടായില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാർഥികൾക്ക് മേൽ യു.എ.പി.എ ചുമത്തിയ സംഭവത്തിൽ സി.പി.എം പൊളിറ്റ്ബ്യുറോ യോഗത്തിൽ സർക്കാറിനെതി രെ വിമർശനമുയർന്നെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ നടപടികൾക്കെതിരെ പി.ബിയിൽ വിമർശനമോ അതൃപ്തിയോ ഉണ്ടായില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു.

പി.ബിയിൽ നിന്ന് വിമർശനം കേട്ട ശേഷമാണ് മുഖ്യമന്ത ്രി സഭയിലെത്തിയതെന്ന പി.ടി. തോമസിന്‍റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വാർത്തകളിൽ പറ യുന്ന രീതിയിലുള്ള ഒന്നും പി.ബിയിൽ സംഭവിച്ചിട്ടില്ല. പൊളിറ്റ്ബ്യുറോ യോഗത്തിൽ വന്നിരുന്നത് പോലെയാണ് ചിലർ വാർത്ത നൽകിയിട്ടുള്ളത്. ആ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഞ്ചിക്കണ്ടി: നിലപാട്​ ആവർത്തിച്ച്​ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: മ​ഞ്ചി​ക്ക​ണ്ടി മാ​വോ​വാ​ദി​ വെ​ടി​വെ​പ്പി​ൽ നി​ല​പാ​ട്​ ആ​വ​ർ​ത്തി​ച്ച്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. റി​സ​ർ​വ്​ വ​ന​ത്തി​ൽ പ​ട്രോ​ളി​ങ്​ ന​ട​ത്തു​ക​യാ​യി​രു​ന്ന ത​ണ്ട​ർ ബോ​ൾ​ട്ട്​ സേ​നാം​ഗ​ങ്ങ​ൾ​ക്കെ​തി​രെ നി​രോ​ധി​ത സം​ഘ​ട​ന​യി​ൽ​പെ​ട്ട സാ​യു​ധ​രാ​യ സി.​പി.​െ​എ മാ​വോ​വാ​ദി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​െ​ന്ന​ന്ന്​ നി​യ​മ​സ​ഭ​യി​ൽ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ​െപാ​ലീ​സ്​ സ്വ​യം ര​ക്ഷാ​ർ​ഥ​മാ​ണ്​ തി​രി​കെ വെ​ടി​വെ​ച്ച​ത്. ഇ​തി​ലാ​ണ്​ മൂ​ന്ന്​ പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്​​റ്റ്​ ചെ​യ്യാ​ൻ​പോ​യ ഒ​റ്റ​പ്പാ​ലം സ​ബ്​​ക​ല​ക്​​ട​ർ അ​ട​ക്ക​മു​ള്ള സം​ഘ​ത്തി​ന്​ നേ​രെ​യും വീ​ണ്ടും നി​റ​യൊ​ഴി​ച്ചു.

സ്വ​യം​ര​ക്ഷാ​ർ​ഥം ത​ണ്ട​ർ​ബോ​ൾ​ട്ട്​ സം​ഘം തി​രി​കെ വെ​ട​ി​വെ​ച്ച​തി​ൽ ഒ​രു മ​ാ​വോ​വാ​ദി പ്ര​വ​ർ​ത്ത​ക​ൻ​കൂ​ടി കൊ​ല്ല​പ്പെ​െ​ട്ട​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മാ​വോ​വാ​ദി​ക​ള്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സി​ന് വീ​ഴ്ച ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​ന് സു​പ്രീം​കോ​ട​തി വി​ധി​യും ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​​െൻറ മാ​ര്‍ഗ നി​ര്‍ദേ​ശ​വും അ​നു​സ​രി​ച്ച് സ​ര്‍ക്കാ​ര്‍ ന​ട​പ​ടി എ​ടു​ത്തി​ട്ടു​ണ്ട്.
പൊ​ലീ​സ്​ ഉ​പ​യോ​ഗി​ച്ച തോ​ക്കു​ക​ള്‍ പി​ടി​​ച്ചെ​ടു​ത്ത്​ പ​രി​ശോ​ധ​ന​ക്ക​യ​ക്കാ​ന്‍ ഹൈ​കോ​ട​തി നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.

യു.​എ.​പി.​എ: കേ​സെ​ടു​ത്ത​ത്​ വ​സ്​​തു​ത​ക​ൾ ക​ണ്ടെ​ത്തി​യ​തി​നാ​ൽ
തി​രു​വ​ന​ന്ത​പു​രം: യു.​എ.​പി.​എ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി എ​ടു​ക്കാ​ന്‍ പ​ര്യാ​പ്ത​മാ​യ വ​സ്തു​ത​ക​ള്‍ ക​ണ്ടെ​ത്തി​യ​തു​കൊ​ണ്ടാ​ണ് കോ​ഴി​ക്കോ​ട്ട്​ ര​ണ്ട്​ യു​വാ​ക്ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. യു.​എ.​പി.​എ കേ​സു​ക​ളി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി സ​ര്‍ക്കാ​ര്‍ ന​ല്‍കു​ന്ന​ത് റി​ട്ട.​ ഹൈ​കോ​ട​തി ജ​ഡ്ജി ചെ​യ​ര്‍മാ​നാ​യ സ​മി​തി​യു​ടെ പു​നഃ​പ​രി​ശോ​ധ​ന​ക്കും ശി​പാ​ര്‍ശ​ക്കും വി​ധേ​യ​മാ​യി​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - no criticism against government in politburo meeting says pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.