സർവകലാശാല പരീക്ഷകൾ മാറ്റില്ല; ആരോഗ്യവകുപ്പി​െൻറ മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ പൂർത്തിയാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സർവകലാശാല പരീക്ഷകൾ മാറ്റിവെക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. ആരോഗ്യവകുപ്പി​െൻറ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകൾ പൂർത്തിയാക്കുക. ഇക്കാര്യം യു.ജി.സിയെ അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീൽ അറിയിച്ചു.

സർവകലാശാല പരീക്ഷകളും മൂല്യനിർണയവും മാർച്ച് 31 വരെ മാറ്റിവെക്കാൻ യു.ജി.സി നിർദേശം നൽകിയിരുന്നു. ഇൗ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം യു.ജി.സിയെ അറിയിക്കാൻ തീരുമാനിച്ചത്.

അതേസമയം, കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾക്ക് പകരം വീട്ടിൽ നിന്നുള്ള മൂല്യനിർണയം നടത്തുന്നത് സംബന്ധിച്ച് സർക്കാർ സർവകലാശാലകളുമായി ആലോചന നടത്തും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.

Tags:    
News Summary - No Changes in University exams - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.