രചീന്ദ്രൻ, സജി അലക്സാണ്ടർ
Posted On
date_range Updated On
date_range പിടിച്ചെടുത്ത ഹാൻസ് പ്രതികൾക്ക് തന്നെ മറിച്ചു വിറ്റ പൊലീസുകാർക്ക് ജാമ്യമില്ല
മലപ്പുറം: പിടിെച്ചടുത്ത ഹാൻസ് പ്രതികൾക്ക് തന്നെ മറിച്ചുവിറ്റ കേസിൽ അറസ്റ്റിലായ കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുെട ജാമ്യാപേക്ഷ മലപ്പുറം കോടതി തള്ളി. മജിസ്ട്രേറ്റ് ആൻമേരി കുര്യാക്കോസാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന വാദത്തിെൻറ അടിസ്ഥാനത്തിലാണിത്.
കോടതി നശിപ്പിക്കാൻ ഉത്തരവിട്ട ലഹരി വസ്തുക്കൾ മറിച്ചുവിറ്റതിന് കഴിഞ്ഞ ആഴ്ചയാണ് കോട്ടക്കൽ സ്റ്റേഷനിലെ എ.എസ്.െഎ രചീന്ദ്രൻ (53), സീനിയർ സിവിൽ പൊലീസ് ഒാഫിസർ സജി അലക്സാണ്ടർ (49) എന്നിവർ അറസ്റ്റിലായത്. റിമാൻഡിലായ ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. കോട്ടക്കൽ സ്റ്റേഷൻ പരിധിയിൽ ഏപ്രിൽ 21ന് പിടികൂടിയ ഹാൻസ് പാക്കറ്റുകളാണ് പ്രതികൾ മറിച്ചു വിറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.