ഹര്‍ത്താലിന്​ ഇനി ആംബുലന്‍സും ഓടില്ല

തിരുവനന്തപുരം: രോഗികളുടെ ജീവൻ തുലാസിലാക്കി ഹര്‍ത്താല്‍ ദിനത്തിൽ ആംബുലന്‍സുകളും സര്‍വീസ് നടത്തേണ്ടതില്ലെന്ന് തീരുമാനം. ഹർത്താൽ ദിവസങ്ങളിൽ സർവീസ് നടത്തിയ ആംബുലൻസുകൾക്കു നേരെ നിരന്തരം അക്രമമുണ്ടായതോടെയാണ് ഡ്രൈവര്‍മാരും ടെക്നീഷ്യന്മാരും ഈ തീരുമാനമെടുത്തത് .

കൊല്ലം , പാലക്കാട് , കണ്ണൂര്‍ ജില്ലകളിലായിരുന്നു കഴിഞ്ഞ ദിവസം ആംബുലൻസുകൾ ആക്രമണത്തിനിരയായത് . ആക്രമണത്തിനിരയായാല്‍ പൊലീസ് സംരക്ഷണം ലഭിക്കാതെ പോകുന്നു . ജീവന് ഭീഷണി തുടങ്ങി നിരവധി പരാതികളാണ് ആംബുലന്‍സ് ഡ്രൈവര്‍മാരും ടെക്നീഷ്യൻമാരും ഉൾപ്പെടുന്ന അസോസിയേഷൻ ഉന്നയിക്കുന്നത് . 

Tags:    
News Summary - no ambulance survice in harthal - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.